ധോണിയ്ക്ക് മുന്നില്‍ മുട്ടുമടക്കി സാക്ഷാല്‍ റൊണാള്‍ഡോ; ചെന്നൈ സൂപ്പര്‍ കിംഗ്സ് ഏഷ്യയിയിലെ വമ്പന്മാര്‍, ആദ്യ അഞ്ചില്‍ മൂന്ന് ഐപിഎല്‍ ടീമുകള്‍

എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് ഏഷ്യയിയിലെ ഏറ്റവും മികച്ച ജനപ്രിയ സ്‌പോര്‍ട്‌സ് ടീം. ഡിപോര്‍ട്ടെസ് ആന്‍ഡ് ഫിനാന്‍സാസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഏഷ്യയിലെ ഏറ്റവും മികച്ച ജനപ്രിയ സ്പോര്‍ട്സ് ടീം ആയി ജനങ്ങള്‍ തിരഞ്ഞെടുത്തത് ചന്നൈ സൂപ്പര്‍ കിംഗ്സിനെയാണ്.

പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നായകനായ സൗദി ക്ലബ് അല്‍ നസറിനെ പിന്തള്ളിയാണ് സിഎസ്‌കെ ഒന്നാമതെത്തിയത്. 2023 മാര്‍ച്ചിലെ ട്വിറ്റര്‍ ഇന്ററാക്ഷന്റെ അടിസ്ഥാനത്തിലാണ് ഡിപോര്‍ട്ടെസ് ആന്‍ഡ് ഫിനാന്‍സാസ് ടീമുകളെ റാങ്ക് ചെയ്തിരിക്കുന്നത്.

512 ദശലക്ഷം ഇന്ററാക്ഷന്‍സുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍, അല്‍-നസര്‍ എഫ്‌സി 500 മില്യണ്‍ ഇന്ററാക്ഷന്‍സുമായി തൊട്ടുപിന്നിലുണ്ട്. സിഎസ്‌കെ കൂടാതെ മറ്റ് രണ്ട് ഐപിഎല്‍ ഫ്രാഞ്ചൈസികളും ആദ്യ അഞ്ചില്‍ എത്തിയിട്ടുണ്ട്.

വിരാട് കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സും ആണ് പട്ടികയിലെ മറ്റ് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍. 345 ദശലക്ഷം ഇന്ററാക്ഷുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്തും 274 ദശലക്ഷം ഇന്ററാക്ഷനുള്ള മുംബൈ ഇന്ത്യന്‍സ് നാലാം സ്ഥാനത്തുമാണ്.