ഔട്ട്‌ ആയി ഡഗ്ഔട്ടിൽ എത്തിയ വിരാടിന്റെ തോളിൽ തട്ടുന്ന രോഹിത്, സോഷ്യൽ മീഡിയ കത്താൻ കാരണമായത് ആ ചിത്രം

Renji Isabella Pfizer

ഒരല്പം വൈകിയാലും നിങ്ങളെപ്പറ്റി ഒരുവാക്ക് പറയാതെ എങ്ങനെ പോകാനാണ്. ഈ വിജയം നൽകുന്ന സന്തോഷം ഏഷ്യകപ്പെന്ന മുറിവിന്മേൽ പുരട്ടിയ തൈലം പോലെ ആശ്വാസം തരുന്നുണ്ട്. ഇതാണ്, ഇതാണ് ഞങ്ങൾ സ്വപ്നം കണ്ട ടീം ഇന്ത്യ.

ഓപ്പണിങ് പതറിയാൽ പിന്നീട് വരുന്നവർ കളി പിടിക്കുന്ന ഇന്ത്യ. അവസാനം വരെയും പൊരുതാൻ ചങ്കുറപ്പുള്ള ടീം ഇന്ത്യ. സ്കൈ തകർത്തടിക്കുമ്പോൾ അദ്ദേഹത്തെ ബാക്ക് ചെയ്യുന്ന വിരാട് ഹാർദിക്കിന്റെ ഫിനിഷിങ് വിരാടിന്റെ ആ കോൺഫിഡന്റ് ഷോട്ടുകൾ. ഔട്ട്‌ ആയി ഡഗ്ഔട്ടിൽ എത്തിയ വിരാടിന്റെ തോളിൽ തട്ടുന്ന രോഹിത് എല്ലാം സുഖമുള്ള കാഴ്ചകൾ.

വീണ്ടും ആ ഒത്തൊരുമയും സ്നേഹവും ഇണക്കവും ഒക്കെ ടീമിൽ തിരിച്ചെത്തിയപോലെ. ഇനിയുമൊരുപാട് മുൻപോട്ട് പോകാനുണ്ട് അടുത്ത സീരീസ് വരേയ്ക്കും മാസലാമാ

കടപ്പാട് : മലയാളി ക്രിക്കറ്റ് സോൺ