രണ്ട് ദിനം, രണ്ട് കിരീടം; മിന്നിച്ച് ചേട്ടന്മാരും അനിയന്മാരും

റോഡ് സേഫ്റ്റി ലോക സിരീസ് ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യ ലെജന്‍ഡ്‌സ് ജേതാക്കളായതോടെ കഴിഞ്ഞ രണ്ട് ദിവസം രാജ്യത്തിന് സ്വന്തമായത് രണ്ട് കിരീടം. ശനിയാഴ്ച നടന്ന ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. പിന്നാലെ ഇന്നലെ നടന്ന മത്സരത്തില്‍ ചേട്ടന്മാരും ആവേശം ഒട്ടു ചോരാതെ ശ്രീലങ്കന്‍ ലെജന്‍ഡ്‌സിനെ തോല്‍പ്പിച്ച് ജേതാക്കളായി.

റായ്പൂരില്‍ നടന്ന ഫൈനലില്‍ ശ്രീലങ്ക ലെജന്‍ഡ്‌സിനെ 14 റണ്‍സിനാണ് ഇന്ത്യ ലെജന്‍ഡ്‌സ് തോല്‍പിച്ചത്. ഇന്ത്യ ലെജന്‍ഡ്‌സ് മുന്നോട്ടുവെച്ച 182 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക ലെജന്‍ഡംസിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനെ ആയുള്ളു. ഇന്ത്യയ്ക്കായി യൂസുഫ് പഠാനും (62*) യുവരാജ് സിംഗും (60) തകര്‍പ്പന്‍ ഫിഫ്റ്റികള്‍ നേടി. സച്ചിന്‍ 30 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ യുവരാജ്-.യൂസുഫ് സഖ്യം നേടിയ 85 റണ്‍സാണ് ഇന്ത്യന്‍ ഇന്നിംഗ്സിനു കരുത്തായത്.

Road Safety World Series 2021 tickets: How to book tickets for Road Safety World Series in Raipur? | The SportsRush

ജയസൂര്യയാണ് (43) ശ്രീലങ്കന്‍ ടീമിന്റെ ടോപ്സ്‌കോറര്‍. 35 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്സറും ജയസൂര്യ നേടി. ചിന്തക ജയസിംഗ (40), കൗശല്യ വീരരത്നെ (38) എന്നിവരാണ് ശ്രീലങ്കയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കു വേണ്ടി യൂസുഫ് പഠാനും ഇര്‍ഫാന്‍ പഠാനും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Image

ശനിയാഴ്ച നടന്ന ടി20 മത്സരത്തില്‍ 36 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ഇന്ത്യ മുന്നോട്ടുവെച്ച 225 റണ്‍സിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ 188 റണ്‍സെടുക്കാനെ ആയുള്ളു.