'നിനക്കു ഓറഞ്ച് ക്യാപ്പ് കിട്ടില്ല'; കോഹ്‌ലി തന്നോട് പറഞ്ഞത് വെളിപ്പെടുത്തി റിയാന്‍ പരാഗ്

ഐ.പി.എല്ലിനിടെ വിരാട് കോഹ്‌ലി നല്‍കിയ ഉപദേശമാണ് ഫിനിഷിംഗ് മികവ് മെച്ചപ്പെടുത്താന്‍ തന്നെ സഹായിച്ചതെന്നു രാജസ്ഥാന്‍ റോയല്‍സ് യുവതാരം റിയാന്‍ പരാഗ്. കഴിഞ്ഞ സീസണില്‍ കോഹ്‌ലി നല്‍കിയ ഉപദേശം ഗുണകരമായെന്നും അതിന് അനുസരിച്ച് ബാറ്റിംഗ് ശൈലിയില്‍ ചില മാറ്റങ്ങള്‍ താന്‍ വരുത്തിയെന്നും പരാഗ് പറഞ്ഞു.

“കഴിഞ്ഞ സീസണിലെ ഐ.പി.എല്ലിനിടെ കോഹ്‌ലിയുമായി കുറച്ചു സമയം സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നു. നിനക്കു ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് ലഭിക്കില്ലെന്നു അദ്ദേഹം പറഞ്ഞു. അഞ്ച്-ആറ് ബാറ്റിംഗ് പൊസിഷനുകളില്‍ കളിക്കുന്നതിനാല്‍ തന്നെ അതിനെ കുറിച്ച് മറന്നേക്കൂ എന്നാണ് കോഹ്‌ലി നിര്‍ദ്ദേശിച്ചത്.”

Virat Kohli

“ടീമിന് ഏറ്റവും നിര്‍ണായകമായ 20-30 റണ്‍സ് നേടിക്കൊടുക്കുന്നതിനെ കുറിച്ച് ചിന്തിക്കണമെന്ന് പറഞ്ഞു. വളരെ നിര്‍ണായകമായ ഒരു ഘട്ടത്തിലാണ് ബാറ്റ് ചെയ്യാനിറങ്ങുന്നതെങ്കില്‍ ടീമിനെ ഈ പ്രതിസന്ധിയില്‍ നിന്നും എങ്ങനെ കര കയറ്റാമെന്നായിരിക്കണം ചിന്തിക്കേണ്ടതെന്നും കോഹ്‌ലി ഉപദേശിച്ചു.”

Who is Riyan Parag? All you need to know about Rajasthan Royals

“ഇപ്പോള്‍ എത്ര റണ്‍സ് എടുക്കുമെന്നതിനെ കുറിച്ച് ഞാന്‍ ആലോചിക്കാറില്ല. പകരം ഞാന്‍ നേടുന്ന റണ്‍സ് ടീമിന് എങ്ങനെ ഉപകരിക്കുമെന്നതിനെ കുറിച്ചാണ് ചിന്തിക്കാറുള്ളത്” പരാഗ് പറഞ്ഞു. നിലവില്‍ രാജസ്ഥാന്‍ ടീമിന്റെ മധ്യനിരയിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിദ്ധ്യമാണ് പരാഗ്.