ഒടുവിൽ കാത്തിരിപ്പിന് അവസാനം. ഐപിഎൽ 2026 നു നാളെ കോടി കയറും. മാർച്ച് 28 മുതൽ മെയ് 31 വരെയാണ് ടൂർണമെന്റ്. ഇത്തവണ കപ്പ് നേടാനുള്ള കടുത്ത തയ്യാറെടുപ്പിലാണ് ചെന്നൈ സൂപ്പർ കിങ്സ്. മലയാളി താരം സഞ്ജു സാംസണും ടീമിൽ ചേർന്നതോടെ ആരാധകർ ആവേശത്തിലാണ്.
രാജസ്ഥാൻ റോയൽസ് വിട്ട് സഞ്ജു സിഎസ്കെയിൽ എത്തുന്നത് ടി20 ലോകകപ്പിൽ നടത്തിയ മിന്നും പ്രകടനത്തിന് ശേഷമാണ്. ടി20 ലോകകപ്പിലെ താരമായി മാറിയ സഞ്ജു സിഎസ്കെയുടെ റൺവേട്ടക്കാരിൽ ഇത്തവണ മുന്നിലെത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാൽ ഇത്തവണ സഞ്ജു വന്നെങ്കിലും സിഎസ്കെ യുടെ തുറുപ്പുചീട്ട് റുതുരാജ് ഗെയ്ക്വാദ് തന്നെയാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ.
Read more
‘സിഎസ്കെയുടെ നിലവിലെ ബെസ്റ്റ് ബാറ്റ്സ്മാൻ റുതുരാജ് ഗെയ്ക്വാദാണ്. അവസാനം വരെ ബാറ്റ് ചെയ്യുക എന്നതാണ് അവന്റെ ടീമിലെ റോൾ. അവൻ ആംഗർ റോളിലേക്ക് മാറുമ്പോൾ മറ്റുള്ളവർ ആക്രമണ ക്രിക്കറ്റ് കളിക്കാനാവും സിഎസ്കെ പദ്ധതിയിടുക. അതുകൊണ്ടാണ് അവൻ എല്ലാ സീസണിലും നിരവധി റൺസ് നേടുന്നത്. ‘ അശ്വിൻ പറഞ്ഞു.







