IPL 2025: അവനെ എന്തിനാണ് ഇങ്ങനെ ശപിക്കുന്നത്, പന്തിന് ഇനി കളിക്കാനാവില്ല, പുതിയ വീഡിയോ കണ്ട് ഞെട്ടി ആരാധകര്‍

ഐപിഎലില്‍ അവസാന മത്സരത്തിന് ഒരുങ്ങുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് തിരിച്ചടിയായി ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ പരിക്ക്. സൂപ്പര്‍ താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ വീഡിയോയില്‍, നടക്കുമ്പോള്‍ ഇടതുകാലിന് അല്‍പം അസ്വസ്ഥതയുളളതായി കാണാം. കാലിന് ബാന്‍ഡേജ് കെട്ടിയ നിലയിലാണ് പന്തിനെ വീഡിയോയില്‍ കാണിക്കുന്നത്. സ്‌റ്റേഡിയത്തില്‍ വച്ച് ആരാധകരെ കണ്ട് അവര്‍ക്ക് ഓട്ടോഗ്രാഫും ഒപ്പം നിന്ന് ഫോട്ടോയും എടുക്കുകയാണ് താരം.

ഈ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അതേസമയം ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരാണ് ലഖ്‌നൗവിന്റെ അവസാന മത്സരം. എല്‍എസ്ജിയുടെ പ്ലേഓഫ് സ്വപ്‌നങ്ങളെല്ലാം നേരത്തെ തന്നെ അവസാനിച്ചിരുന്നു. റിഷഭ് പന്തിന്റെ മോശം ഫോം തന്നെയാണ് അവരുടെ പ്ലേഓഫ് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയായത്.

പന്ത് കൂടി ഫോമായിരുന്നെങ്കില്‍ അവര്‍ക്ക് പ്ലേഓഫില്‍ കയറാമായിരുന്നു. 27 കോടി പ്രൈസ് ടാഗ് സമ്മര്‍ദം ഈ സീസണില്‍ ലഖ്‌നൗ നായകനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ബാറ്റിങ് പൊസിഷനില്‍ മാറ്റം വരുത്തിയാണ് ഇത്തവണ പന്ത് ടീമിനായി കളിച്ചത്. ക്യാപ്റ്റന്‍സി കുഴപ്പമില്ലെങ്കിലും ബാറ്റിങ്ങില്‍ കുറെകൂടി താരം മെച്ചപ്പെടാനുണ്ട് എന്നാണ് ആരാധകരും ക്രിക്കറ്റ് വിദഗ്ധരും ഉള്‍പ്പെടെ അഭിപ്രായപ്പെടുന്നത്.

Latest Stories

അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളില്‍ ആണവ കേന്ദ്രങ്ങള്‍ തകര്‍ന്നു; സാരമായ കേടുപാടുകള്‍ സംഭവിച്ചു; തുറന്ന് സമ്മതിച്ച് ഇറാന്‍

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിനിടെ മര്‍ദ്ദനം: തിരുവനന്തപുരത്ത് ഇന്ന് കെഎസ്യുവിന്റെ വിദ്യാഭ്യാസബന്ദ്

കനത്ത മഴയും വെള്ളപ്പൊക്കവും; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ല, തനിക്കും വിശ്വാസങ്ങളുണ്ട്; സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ആര്‍എസ്എസ് ചിത്രം; എസ്എഫ്‌ഐ-കെഎസ്‌യു പ്രതിഷേധം കനക്കുന്നു

മൊഴി നല്‍കിയവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചു

'പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല, ചിറകുകള്‍ നിന്റേതാണ്'; മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്ക്ക് മറുപടിയുമായി ശശി തരൂര്‍

അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക മേജര്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടലില്‍ വധിച്ചത് താലിബാന്‍

കേരളത്തിലെ സ്വര്‍ണ്ണ വ്യാപാരികളുടെ സംസ്ഥാന സമ്മേളനം ജൂണ്‍ 29ന്; സമ്മേളനത്തോടനുബന്ധിച്ച് കേരള ജ്വല്ലറി ഇന്റര്‍നാഷണല്‍ ഫെയര്‍ 2025' ആഭരണ പ്രദര്‍ശനം ജൂണ്‍ 27 മുതല്‍

മോദിയാണ് ചിലര്‍ക്ക് ഒന്നാമത്, രാഷ്ട്രം രണ്ടാമത്; ശശി തരൂരിനെ പരിഹസിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ