കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിനിടെ ജില്ലാ പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ക്ക് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ കെഎസ്യു ഇന്ന് വിദ്യാഭ്യാസബന്ദ് പ്രഖ്യാപിച്ചു.
Read more
കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന പരിപാടിക്കിടെയാണ് ഗവര്‍ണര്‍ക്കെതിരെ കെഎസ്യു പ്രതിഷേധിച്ചത്. സംഘര്‍ഷത്തില്‍ കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദനമേറ്റിരുന്നു. ആര്‍എസ്എസ് – യുവമോര്‍ച്ച പ്രവര്‍ത്തകരാണ് തങ്ങളെ ആക്രമിച്ചതെന്നും ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസബന്ദ് പ്രഖ്യാപിച്ചതെന്നും കെഎസ്യു നേതാക്കള്‍ പറഞ്ഞു.