എന്തുകൊണ്ട് പന്തിനു ഇത്രയും ചാന്‍സ് കിട്ടുന്നു?, ഉത്തരം നോര്‍ത്ത് ഇന്ത്യന്‍ ലോബി എന്നത് അല്ല!

സച്ചിന്‍ ഗോപിദാസ്

എന്ത് കൊണ്ട് ഋഷഭ് പന്തിനു ഇത്രയും ചാന്‍സ് കിട്ടുന്നു? ഒരു സാധാരണ ഓൾറൗണ്ടറുടെ മികവ് മാത്രമേ കാണിച്ചുള്ളൂ എങ്കിലും വെങ്കിടേഷ് അയ്യര്‍ ഇനിയും ഇന്ത്യന്‍ squad ലെ default pick ആകുന്നു? ഈ ഒരു കൂട്ടത്തില്‍ ഉള്ളതില്‍ ഭേദം (എന്ത് കൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്നു താഴെ വിശദീകരണം തരാം) എന്നു പറയാം എങ്കിലും ആദ്യ മൂന്നിലേക്ക് വീണ്ടും എന്തിനാണ് ഇഷാന്‍ കിഷന്‍ പരിഗണിക്കപ്പെടുന്നത്.

ഇതിനൊക്കെ ഒരേ ഒരു ഉത്തരമേ ഉള്ളു. അത് നോര്‍ത്ത് ഇന്ത്യന്‍ ലോബി എന്നത് അല്ല, അവര്‍ ലെഫ്റ്റ് ഹാന്‍ഡേഴ്സ് ആണെന്നത് ആണ്. ഇതിനോട് ഒപ്പം ചേര്‍ത്തു വായിക്കപെടേണ്ട പ്രസ്താവന ആണ് രോഹിത് കഴിഞ്ഞ വിന്‍ഡിസ് സീരീസിനു ശേഷം’ ജഡേജയെ ടോപ്പ് ഓര്ഡറില്‍ കളിപ്പിക്കാന്‍ ഞങ്ങള്‍ ആലോചിക്കുന്നുണ്ട് ‘എന്ന് പറഞ്ഞത്. ഇതിപ്പോ എന്തിനാണ് ബാറ്റിങ് ഓര്‍ഡറില്‍ ലെഫ്റ്റ് ഹാന്‍ഡേഴ്സ് എന്നു ചോദിച്ചാല്‍ ഉത്തരം തേടി ഒരുപാട് ദൂരെ ഒന്നും പോണ്ട. കഴിഞ്ഞ t20 ലോകകപ്പില്‍ ഷഹീന്‍ അഫ്രിദിയുടെ മാരക സ്‌പെല്‍ ഓര്‍ത്താല്‍ മതി. ഒന്നിന് പിറകെ ഒന്നായി വന്നത് വലം കയ്യന്മാര്‍ ആയത് അയാള്‍ക്കും കാര്യങ്ങള്‍ എളുപ്പം ആക്കി. അതിനടുത്ത കളി ഇഷനെ ഓപ്പണിങ് ഇറക്കി നോക്കിയെങ്കിലും അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടിരുന്നു

1.Rohit
2.Rahul
3. Kohli
4.
5.SKY
6.Hardik
7.

ഈ വിധമായിരിക്കും ഈ ലോകകപ്പില്‍ ഇന്ത്യ ഇറക്കാന്‍ പോകുന്ന 11. ഇതില്‍ 4 ഉം 7 ഉം ഇന്ത്യ നോക്കുന്നത് ലെഫ്റ്റി ആണെന്നത് ആണ് പന്തിന് കിട്ടുന്ന ലോങ് run കാണിച്ചു തരുന്നത്. 7 ല്‍ ജഡേജ വരുമെന്ന് ഉറപ്പ് ആണെന്ന് ഇരിക്കെ 4 ല്‍ suitable ആയേക്കാവുന്ന ഒരു left hander ആയി ആകെ ഒരു ഓപ്ഷന്‍ ആയി ഇന്ത്യ കാണുന്നത് പന്തിനെ ആണ്. അല്ലെങ്കില്‍ പിന്നെ ഉള്ള ഒരു ലെഫ്റ്റി ഓപ്ഷന്‍ എന്നത് വെങ്കി ആണ്. ആയാളും 100% dependable അല്ലാത്ത സ്ഥിതിക് experienced എന്ന നിലക്ക് പന്തിന് വിളി വരും. പിന്നെ ഉള്ള ഓപ്ഷന്‍ കിഷന്‍ 4ല്‍ കളിക്കുന്നതോ ടോപ്പ് 4 ല്‍ ഉള്ള ആരെയെങ്കിലും താഴെ ഇറക്കി കിഷനെ ഓപ്പണിംഗ് വിടുന്നതും ആകും. ഇതും ഒരു ഓപ്ഷന്‍ ആയി മനസ്സില്‍ ഉണ്ടാകണം.

ഇനി പന്ത് കാരണം ആണ് സഞ്ജു, ത്രിപാഠി എന്നിവര്‍ക് അവസരം കിട്ടാത്ത എന്നു പറയുന്നവര്‍ മനസ്സില്‍ ആകേണ്ടത്, സഞ്ജുവും പന്തും കിഷനും തമ്മില്‍ wicket keepers ആണെന്ന common point ഒഴിച്ചാല്‍ പന്തിനെ അവര്‍ കാണുന്നത് യുവരാജ് ഒക്കെ ഒഴിച്ചിട്ട സ്ഥാനത്ത് ആണ്. മറ്റൊരു തരത്തില്‍ യുവരാജ് പോയ ശേഷം ആ പോസിഷനില്‍ ഇന്ത്യക്ക് കൊണ്ട് വരാന്‍ പറ്റിയ ബെസ്റ്റ് പന്ത് ആണ്. ഇത് പോലെ ആണ് കിഷനും . Selection radar ല്‍ വീണ 2 ഇടം കയ്യന്മാര്‍ unfortunately Wicket keepers ആയി പോയി എന്ന് മാത്രം. ഇഷനിലേക് വന്നാല്‍ ആളുടെ domestic performance impressive ആണെങ്കിലും moving ball എങ്ങനെ നേരിടും എന്നു സംശയം ഉണ്ട്.

എന്നാല്‍ സഞ്ജുവിനു എന്തെങ്കിലും ചാന്‍സ് ഉണ്ടങ്കില്‍ തന്നെ അത് SKY കളിക്കുന്ന പൊസിഷന്‍ ആണ്. ത്രിപാഠിയുടെ കാര്യത്തിലും അങ്ങനെ തന്നെ. കോഹ്ലിയുടെ രോഹിത്തുമൊക്കം വിരമിക്കും വരെ എങ്കിലും സഞ്ജു, ത്രിപാഠി, ഋതുരാജ് എന്നിവര്‍ ഒക്കെ ക്ഷമ കാണിച്ചേ പറ്റു. അത് വരെ കിട്ടുന്ന അവസരങ്ങള്‍ മുതലാക്കാന്‍ നോക്കുക അത്ര തന്നെ. പ്രധാന കളിക്കാര്‍ ഇല്ലാത്ത ടൂര്‍ണമെന്റ് ല്‍ കൂടെ വിളി വരാതെ ഇരിക്കുമ്പോള്‍ ആണ് പ്രശനം. അല്ലാത്ത പക്ഷം I don’t hope to see him in blues in Australia.

ഇനി പന്ത് പുറത്തു ആകണം എങ്കില്‍ 4-7 കളിക്കാന്‍ പറ്റുന്ന വളരെ മികച്ച സ്റ്റാറ്റസ് ഉള്ള ഒരു ലെഫ്റ്റി ഉയര്‍ന്നു വന്നാല്‍ എന്നു പന്തിന്റെയും സ്ഥാനം തെറിച്ചു എന്നു നോക്കിയാല്‍ മതി. ഇത് വരെ അങ്ങനെ ആരും ഇല്ല എന്നു കരുതുന്നു. seeing the long run he is getting. Or else ഇപ്പൊ ഒരു നിതീഷ് റാണ വല്ലോം ഉയര്‍ന്നു വന്നിരുന്നു എങ്കില്‍ അയാളെ അവഗണിച്ചു പന്തിനെ തന്നെ ഇടുമായിരുന്നോ എന്നു സംശയം ആണ്. എന്തായാലും T20 യില്‍ ഇത് വരെ കിട്ടിയ ലോങ് run pant വേണ്ട വിധം ഉപയോഗിചിട്ടില്ല എന്നാണ് തോന്നിയിട്ടുള്ളത്.

ഈ left-right combination എന്നത് കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോ എന്ന് ചോദിച്ചാല്‍ unsettling bowlers rhythm എന്നതില്‍ കവിഞ്ഞു statistical ആയി എന്തെങ്കിലും ഉണ്ട് എന്ന് തെളിഞ്ഞിട്ടില്ല. എങ്കിലും ആദ്യ 6 പേര് വലംകയ്യര്‍ ആകുന്ന രീതിയില്‍ one dimensional feel ഉള്ള ടീമിനെ ഇറക്കാന്‍ ഇന്ത്യ എന്നല്ല ഏത് ടീമും മടിക്കും. അതും ലോകകപ്പ് നേടിയ ടീമുകളില്‍ ഗംഭീര്‍, യുവി,റെയ്‌ന, പത്താന്‍ തുടങ്ങിയ lefties ന്റെ all round combination ഉണ്ടായിരുന്നപ്പോള്‍. For the same reason I believe Venky Iyer getting more chances is important, if groomed well, he can bring lotta dimensions to this side.

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്