രവി ബിഷ്ണോയ് വ്യത്യസ്തനാണ്, എന്നാല്‍ അക്സര്‍ പട്ടേല്‍...; വിലയിരുത്തലുമായി മുത്തയ്യ മുരളീധരന്‍

ഇന്ത്യന്‍ യുവ സ്പിന്‍ ബോളര്‍മാരായ അക്സര്‍ പട്ടേലിനും രവി ബിഷ്ണോയിക്കും വന്‍ പ്രശംസയുമായി ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍. യുവ ലെഗ് സ്പിന്നര്‍ രവി ബിഷ്ണോയി അടുത്തിടെ അവസാനിച്ച ഓസ്ട്രേലിയയ്ക്കെതിരായ ടി20 ഐ പരമ്പരയിലുടനീളം പന്ത് കൊണ്ട് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കൂടാതെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനായി പരമ്പര പൂര്‍ത്തിയാക്കുകയും ചെയ്തു.

മികച്ച സ്പിന്‍ ബോളര്‍മാരാല്‍ ഇന്ത്യ എന്നും അനുഗ്രഹിക്കപ്പെട്ടിട്ടുണ്ടെന്ന് ജിയോ സിനിമയില്‍ സംസാരിക്കവേ മുത്തയ്യ മുരളീധരന്‍ പറഞ്ഞു. വേഗത്തില്‍ പന്തെറിയുന്ന ബിഷ്ണോയി മറ്റ് സ്പിന്നര്‍മാരില്‍ നിന്ന് വളരെ വ്യത്യസ്തനാണെന്നു പറഞ്ഞ അദ്ദേഹം അക്‌സര്‍ പട്ടേലിനെയും വാഷിംഗ്ടണ്‍ സുന്ദറിനെയും പ്രശംസിച്ചു.

ഇന്ത്യയ്ക്ക് എല്ലാ തലമുറയിലും എല്ലായ്പ്പോഴും ഒരു നല്ല സ്പിന്നുണ്ട്. അനില്‍ കുംബ്ലെ മുതല്‍ അശ്വിന്‍ വരെ. ഇപ്പോള്‍ വന്ന യുവാക്കളെ നിങ്ങള്‍ കാണുന്നു. മറ്റേതൊരു ലെഗ് സ്പിന്നര്‍മാരില്‍ നിന്നും വ്യത്യസ്തനാണ് ബിഷ്‌ണോയ്. അവന്‍ വേഗത്തില്‍ പന്തെറിയുകയും പന്ത് സ്ലൈഡുചെയ്യുകയും ചെയ്യുന്നു.

Read more

കൃത്യതയാണ് അക്‌സറിന്റെ കാര്യത്തില്‍ ചൂണ്ടിക്കാണിക്കാവുന്നത്. എന്നാല്‍ പന്തിന്റെ വലിയ സ്പിന്നില്ല. വാഷിയും സമാനമാണ്, കാരണം അവന്റെ പന്തുകളും കൂടുതല്‍ തിരിയുന്നില്ല. എന്നാല്‍ വളരെ കൃത്യവും വേഗവുമുള്ളതാണ്- മുരളീധരന്‍ പറഞ്ഞു.