ഒറ്റ ടെസ്റ്റില്‍ എറിഞ്ഞത് 99.2 ഓവര്‍; ഇതിഹാസ താരത്തെ മറികടന്ന് റാഷിദ് ഖാന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. 21ാം നൂറ്റാണ്ടില്‍ ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഓവര്‍ ബോളെറിഞ്ഞ താരമെന്ന റെക്കോഡാണ് റാഷിദ് സ്വന്തമാക്കിയത്. സിംബാബ്‌വെയ്ക്ക് എതിരാളി നടന്ന രണ്ടാം ടെസ്റ്റില്‍ 99.2 ഓവര്‍ ബോള്‍ ചെയ്താണ് റാഷിദ് ഈ അപൂര്‍വ്വ നേട്ടത്തിലെത്തിയത്..

ഒന്നാം ഇന്നിംഗ്സില്‍ 36.3 ഓവറും രണ്ടാം ഇന്നിംഗ്സില്‍ 62.5 ഓവറുമാണ് റാഷിദ് ഖാന്‍ ബോള്‍ ചെയ്തത്. ആദ്യ ഇന്നിംഗ്സില്‍ നാലും രണ്ടാം ഇിന്നിംഗ്സില്‍ ഏഴും വിക്കറ്റുകളും റാഷിദ് വീഴ്ത്തി. ഈ അപൂര്‍വ നേട്ടത്തില്‍ ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ റെക്കോഡാണ് റാഷിദ് മറികടന്നത്.

Shane Warne picks his Australia XI for the first Test against India

2002ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ രണ്ടിന്നിംഗ്സിലുമായി വോണ്‍ 98.0 ഓവര്‍ എറിഞ്ഞതാണ് റാഷിദ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്. ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ഈ നേട്ടത്തില്‍ മൂന്നാമത്. 2001, 2003 വര്‍ഷങ്ങളില്‍ ഇംഗ്ലണ്ടിനെതിരെ 97, 96 ഓവറുകള്‍ വീതം മുരളീധരന്‍ എറിഞ്ഞിട്ടുണ്ട്.

Fastest bowlers to 500 Test wickets | Cricket News - Times of India

94 ഓവര്‍ എറിഞ്ഞ ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണാണ് നാലാം സ്ഥാനത്ത്. അതേസമയം ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഓവര്‍ എറിഞ്ഞ താരം മുത്തയ്യ മുരളീധരനാണ്. 1998 ല്‍ ഇംഗ്ലണ്ടിനെതിരെ 113.5 ഓവറാണ് മുരളീധരന്‍ എറിഞ്ഞത്. ആ റെ‌ക്കോഡ് ഇന്നും ഇളകാതെ നില്‍ക്കുകയാണ്.