ശ്രീശാന്തിന് പകരക്കാരനായി എത്തിയ നിധീഷ് തിളങ്ങി, ഗുജറാത്ത് ഓള്‍ഔട്ട്

രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരായ മത്സരത്തില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഗുജറാത്ത് 388 റണ്‍സിന് ഓള്‍ഔട്ട്. ആറു വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സുമായി രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഗുജറാത്തിന് 54 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിച്ച നാലു വിക്കറ്റും നഷ്ടമായി.

ഗുജറാത്ത് വിക്കറ്റ് കീപ്പര്‍ ഹേത് പട്ടേല്‍ 185 റണ്‍സെടുത്തു. 245 പന്തില്‍ 29 ഫോറും രണ്ടു സിക്‌സും സഹിതം പൊരുതിയ അവസാനമാണ് പുറത്തായത്. കരണ്‍ പട്ടേലും ഗുജറാത്തിനായി സെഞ്ച്വറി നേടിയിരുന്നു. 166 പന്തുകള്‍ നേരിട്ട കരണ്‍ 18 ഫോറും ഒരു സിക്‌സും സഹിതം 120 റണ്‍സാണെടുത്തു.

കേരളത്തിനായി ശ്രീശാന്തിന് പകരക്കാരനായി ഇറങ്ങിയ എംഡി നിധീഷ് അഞ്ച് വിക്കറ്റു വീഴ്ത്തി. ബേസില്‍ തമ്പി 19.1 ഓവറില്‍ 118 റണ്‍സ് വഴങ്ങി നാലു വിക്കറ്റു നേടി. ശേഷിക്കുന്ന ഒരു വിക്കറ്റ് ഏദന്‍ ടോം ആപ്പിളിനാണ്.

ആദ്യ മത്സരത്തില്‍ കാര്യമായി തിളങ്ങാനാകാതെ പോയ എസ്. ശ്രീശാന്ത് ഈ മത്സരത്തില്‍ കളിക്കുന്നില്ല. ശ്രീശാന്തിന് പകരക്കാരനായാണ് എം.ഡി. നിധീഷ് ടീമിലിടം പിടിച്ചത്. മനു കൃഷ്ണനു പകരം സല്‍മാന്‍ നിസാറും കേരള ടീമില്‍ ഇടംപിടിച്ചു.

Read more

കേരള ടീം: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, പി. രാഹുല്‍, വിഷ്ണു വിനോദ്, വത്സല്‍ ഗോവിന്ദ്, സല്‍മാന്‍ നിസാര്‍, ജലജ് സക്സേന, സിജോമോന്‍ ജോസഫ്, എം.ഡി. നിധീഷ്, ബേസില്‍ തമ്പി, ഏദന്‍ ആപ്പിള്‍ ടോം