ആരാധകരെ ഞെട്ടിച്ച് രാജസ്ഥാന്‍ റോയല്‍സ്; ഹിറ്റ് ബാറ്റ്‌സ്മാനെ ചെന്നൈയ്ക്ക് കൈമാറി

ഹിറ്റ് ബാറ്റ്‌സ്മാന്‍ റോബിന്‍ ഉത്തപ്പയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കൈമാറി രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ വര്‍ഷം മൂന്നു കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സിലെത്തിയ ഉത്തപ്പ ട്രേഡിംഗ് വിന്‍ഡോയിലൂടെയാണ് ചെന്നൈ ടീമിലെത്തിയത്.

“റോയല്‍സിലെ കഴിഞ്ഞ സീസണ്‍ ഞാന്‍ ശരിക്കും ആസ്വദിച്ചു. ഈ ഫ്രാഞ്ചൈസിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഭാഗ്യവാനാണ്. എന്റെ ക്രിക്കറ്റ് യാത്രയുടെ ഭാഗമായി ഐപിഎല്‍ 2021ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം ചേരുന്നതില്‍ ഞാന്‍ ഇപ്പോള്‍ ആവേശത്തിലാണ്”ഉത്തപ്പ പറഞ്ഞു.

IPL 2021: Rajasthan Royals trade Robin Uthappa to Chennai Super Kings in all-cash deal

നിലവില്‍ ടീമില്‍ ഓപ്പണര്‍മാരുടെ അഭാവം ഇല്ലെന്നിരിക്കെ, ചെന്നൈയില്‍ നിന്ന് ഓഫര്‍ വന്നപ്പോള്‍ അത് സ്വീകരിക്കുകയായിരുന്നു എന്ന് രാജസ്ഥാന്‍ റോയല്‍സ് വ്യക്തമാക്കി. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 12 മത്സരങ്ങള്‍ കളിച്ച ഉത്തപ്പ 16.33 എന്ന ബാറ്റിംഗ് ശരാശരിയില്‍ 196 റണ്‍സ് മാത്രമാണ് നേടിയത്.

Indian Premier League 2020 | It has been quite a journey, says Robin Uthappa - The Hindu

ചെന്നൈക്കൊപ്പമുള്ള പുതിയ ക്രിക്കറ്റ് യാത്രയെ വിസ്മയത്തോടെയാണ് നോക്കി കാണുന്നത് എന്നും റോബിന്‍ ഉത്തപ്പ പറഞ്ഞു. 189 ഐ.പി.എല്‍ മത്സരങ്ങളില്‍നിന്ന് 129.99 സ്‌ട്രൈക്ക് റേറ്റില്‍ 4607 റണ്‍സാണ് ഉത്തപ്പയുടെ സമ്പാദ്യം. അതില്‍ 24 അര്‍ദ്ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു. 2014 സീസണില്‍ 660 റണ്‍സ് നേടി ഓറഞ്ച് ക്യാപ്പും താരം സ്വന്തമാക്കിയിരുന്നു.