'27 വര്‍ഷമായി ഞാന്‍ ദീപാവലിയും പൊങ്കലും ആഘോഷിച്ചിട്ട്'; ഒടുവില്‍ പൊട്ടിത്തെറിച്ച് അശ്വിന്‍

ക്രിക്കറ്റിന് വേണ്ടി താരങ്ങള്‍ സഹിക്കുന്ന ത്യാഗങ്ങളിലേക്ക് വിരല്‍ ചൂണ്ടി ആര്‍ അശ്വിന്‍. ബയോ ബബിളിനുള്ളില്‍ കഴിയേണ്ടി വരുന്നത് കളിക്കാരേയും കുടുംബാംഗങ്ങളേയും എങ്ങനെ ബാധിക്കുന്നു എന്നതു ചൂണ്ടിക്കാട്ടിയാണ് അശ്വിന്റെ തുറന്നുപറച്ചില്‍. താരങ്ങള്‍ക്ക് പണം ലഭിക്കുന്നുണ്ടെങ്കിലും അതിന് പിന്നില്‍ അവര്‍ പല സന്തോഷങ്ങളും വേണ്ടെന്ന് വയ്ക്കുന്നുണ്ടെന്നും അശ്വിന്‍ പറഞ്ഞു.

‘ക്രിക്കറ്റ് താരങ്ങള്‍ പണം സമ്പാദിക്കുന്നുണ്ട്. എന്നാല്‍ അല്‍പ്പായുസുള്ള കരിയറാണ് ഇതെന്ന് മറക്കരുത്. പല ത്യാഗങ്ങളും ക്രിക്കറ്റ് താരങ്ങള്‍ സഹിക്കുന്നുണ്ട്. പല കാര്യങ്ങളും ഞാന്‍ വേണ്ടന്ന് വെച്ചിട്ടുണ്ട്. എന്റെ മാതാപിതാക്കളുടെ ഏക മകനാണ് ഞാന്‍. 27 വര്‍ഷമായി ഞാന്‍ ദീപാവലിയും പൊങ്കലും ആഘോഷിച്ചിട്ട്. കോവിഡ് ബാധിച്ച് എന്റെ മാതാപിതാക്കള്‍ ആശുപത്രിയിലായി. ഏഴ് മാസത്തോളം എനിക്ക് അവരെ കാണാതെ ഇരിക്കേണ്ടി വന്നു.’

Ashwin 🇮🇳 on Twitter: "One that lives with his whole family is always the richest in the world. Happy wedding day Appa and Amma. Thank you @prithinarayanan for arranging the dinner last

‘വിദേശപര്യടനങ്ങളിലെ ബുദ്ധിമുട്ടുകളെ കുറിച്ചെല്ലാം എന്റെ ഭാര്യയ്ക്ക് അറിയാവുന്നതാണ്. പത്ത് വര്‍ഷത്തോളമായി അവളത് ചെയ്യുന്നു. എന്നാല്‍ ബ്രിസ്ബേനില്‍ ഞങ്ങള്‍ എത്തി കഴിഞ്ഞപ്പോള്‍ ഞങ്ങളെ ഹോട്ടലിലേക്ക് കൊണ്ടുപോയി. മുറിയില്‍ എത്തിച്ചിട്ട് ഇവിടെ നിന്ന് ഇറങ്ങാനാവില്ലെന്ന് ഞങ്ങളോട് അവര്‍ പറഞ്ഞു.’

I started to hear crying noises: R Ashwin reveals emotional story about wife's breakdown before Gabba Test | Cricket News

‘പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ ആരോ കരയുന്ന ശബ്ദം കേട്ടു. നോക്കിയപ്പോള്‍ ഭാര്യ കരയുന്നതാണ് കണ്ടത്. എന്താണ് സംഭവിക്കുന്നത് എന്നറിയില്ല. ഇനി ഈ ഹോട്ടല്‍ മുറികളിലായി കഴിയാനാവില്ല എന്നാണ് ഭാര്യ പറഞ്ഞത്. നിങ്ങള്‍ പരിശീലനത്തിനായി പോവുകയും ശുദ്ധവായു ശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ ഞാന്‍ ഈ മുറിയില്‍ തന്നെയാണ്. നിങ്ങളോടുള്ള ഇഷ്ടത്തിന്റെ പുറത്താണ് ഞാന്‍ വന്നത്. എന്നാല്‍ ഇനിയും എനിക്കതിന് സാധിക്കില്ല എന്നും ഭാര്യ എന്നോട് പറഞ്ഞു’ അശ്വിന്‍ പറഞ്ഞു.