"ഷഹീൻ ഷാ അഫ്രിദിയെ എന്തിന് നിങ്ങൾ തഴയുന്നു":ഡാനിഷ് കനേരിയ; പാകിസ്ഥാൻ ടീമിൽ താരങ്ങൾ തമ്മിൽ ഭിന്നത

ഇപ്പോൾ പാകിസ്ഥാൻ ക്രിക്കറ്റിൽ കാര്യങ്ങൾ എല്ലാം അവതാളത്തിലാകുന്ന ലക്ഷണങ്ങളാണ് കാണുന്നത്. നിലവിൽ താരങ്ങൾ തമ്മിലുള്ള ഭിന്നതയാണ് പ്രധാന പ്രശ്നം. കൂടാതെ ടീം, മത്സരങ്ങളിലും മോശമായ പ്രകടനമാണ് നടത്തുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാൻ ടീമിന് ഫൈനലിലേക്ക് പ്രവേശിക്കണമെങ്കിൽ ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്. ഐസിസി ടൂർണമെന്റുകളിലും ഏഷ്യ കപ്പ് ടൂർണമെന്റുകളിലും പാകിസ്ഥാൻ പലപ്പോഴും പരാജയപ്പെടുകയാണ്.

ടീമിൽ അഴിച്ച് പണികൾ ആവശ്യമാണെന്ന് പറഞ്ഞ് ഒരുപാട് മുൻ പാകിസ്ഥാൻ താരങ്ങൾ രംഗത്ത് എത്തിയിരുന്നു. പക്ഷെ ടീമിൽ കാര്യമായ മാറ്റങ്ങൾ നടത്താൻ ടീം മാനേജ്‌മന്റ് തയ്യാറായിട്ടില്ല. ബാബർ അസമിന്റെ കീഴിൽ ആയിരുന്നപ്പോൾ ഒരുപാട് മത്സരങ്ങൾ അവർ തോറ്റിരുന്നു. അതിന് ശേഷം ക്യാപ്റ്റൻ സ്ഥാനം ഷഹീൻ ഷാ അഫ്രിദിക്ക് നൽകുകയായിരുന്നു. പക്ഷെ താരത്തിന്റെ കീഴിലും പാകിസ്ഥാൻ തോൽവി തുടരുകയായിരുന്നു. അത് കൊണ്ട് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഷഹീനെ മാറ്റി തിരികെ ബാബറിലേക്ക് നൽകുകയായിരുന്നു. അതുമായി ബന്ധപ്പെട്ട മുൻ പാകിസ്ഥാൻ സ്പ്പീൻ ബോളർ ഡാനിഷ് കനേറിയ സംസാരിച്ചു.

ഡാനിഷ് കനേറിയ പറയുന്നത് ഇങ്ങനെ:

“ഷഹീനിന് ക്യാപ്റ്റൻ സ്ഥാനം നൽകാൻ പാകിസ്ഥാൻ ബോർഡ് തയ്യാറായിരുന്നെങ്കിൽ അതിന്റെ അർഥം അദ്ദേഹത്തിന് ടീമിനെ നയിക്കാനുള്ള കെല്പുണ്ട് എന്നാണ്. എന്നിട്ടും നിങ്ങൾ എന്ത് കൊണ്ടാണ് അദ്ദേഹത്തെ തഴയുന്നത്. ഷഹീനിൽ നിങ്ങൾക്ക് കുറിച്ച് വിശ്വാസം കാണിക്കാമായിരുന്നു” ഡാനിഷ് കനേറിയ പറഞ്ഞു.

നിലവിൽ പാകിസ്ഥാൻ ടീമിൽ താരങ്ങൾ തമ്മിൽ ഭിന്നതകളുണ്ട്. അത് കൊണ്ടാണ് മത്സരങ്ങൾ അവർ പരാജയപ്പെടുന്നത് എന്നാണ് ആരാധകർ വിലയിരുത്തുന്നത്. ഈ വർഷത്തെ ടി-20 ലോകകപ്പിലും പാകിസ്ഥാൻ ടീമിന് മികച്ച പ്രകടനങ്ങൾ കാഴ്ച്ച വെക്കാൻ സാധിച്ചിരുന്നില്ല. ആതിഥേയരായ അമേരിക്കയോട് വരെ അവർ തോറ്റിരുന്നു. ടീമിൽ മികച്ച താരങ്ങളെ ഉൾപ്പെടുത്തി മികച്ച ടീം ആയി മാറണം എന്നാണ് ആരാധകരുടെ ആവശ്യം.

Read more