'തോല്‍വിയിലേക്ക് നയിച്ചത് ഒരു കാര്യം', തുറന്ന് പറഞ്ഞ് ധോണി

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലെ തോല്‍വിക്ക് പിച്ചിനെ പഴി പറഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ്. ധോണി. മഞ്ഞ് കാരണം പിച്ച് ബാറ്റിംഗിന് അനുകൂലമായതാണ് സൂപ്പര്‍ കിങ്‌സിന് തിരിച്ചടിയായതെന്ന് ധോണി പറഞ്ഞു.

ടോസ് നഷ്ടപ്പെടാന്‍ പാടില്ലായിരുന്നു. 190 റണ്‍സ് മികച്ച സ്‌കോറാണ്. മഞ്ഞ് പിച്ചിനെ ഫ്‌ളാറ്റാക്കി. പന്ത് ബാറ്റിലേക്ക് വരുന്നുണ്ടായിരുന്നു. നന്നായി ബാറ്റ് ചെയ്യേണ്ടതുണ്ടായിരുന്നു. റോയല്‍സ് ബാറ്റര്‍മാര്‍ ചെന്നൈ ബോളര്‍മാരുടെമേല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചു. ആദ്യ ആറ് ഓവറുകളില്‍ തന്നെ റോയല്‍സ് മത്സരം തട്ടിയെടുത്തു- ധോണി പറഞ്ഞു.

തോല്‍വി മറക്കുകയും പാഠം പഠിക്കുകയും ചെയ്യുകയാണ് പ്രധാനപ്പെട്ട കാര്യം. പ്ലേ ഓഫില്‍ അതിനുള്ള അവസരമുണ്ടാകില്ല. ദീപക് ചഹാറിന്റെ സേവനം നമുക്ക് നഷ്ടമായി. അതിനു മുന്‍പത്തെ മത്സരങ്ങളില്‍ ദീപക് നന്നായി പന്തെറിഞ്ഞു. ദീപക്കിനെപോലൊരു ബോളറുടെ അഭാവം സൂപ്പര്‍ കിങ്‌സിന് തിരിച്ചടിയായെന്നും ധോണി പറഞ്ഞു.