മായങ്ക് എന്ന ബാറ്റ്സ്മാനെ പഞ്ചാബിന് നഷ്ടമായി, നായകനാകാൻ അവനായിരുന്നു കൂടുതൽ മികച്ചത്

ഈ വർഷം എങ്കിലും പ്ലേ ഓഫിൽ എത്താൻ എന്താണ് തരേണ്ടത് എന്ന് ചോദിച്ച പഞ്ചാബ് കിങ്‌സ് മാനേജ്‌മന്റ് ചോദിച്ചപ്പോൾ സാക്ഷാൽ അനിൽ കുംബ്ലെ പറഞ്ഞത് എനിക്ക് മികച്ച ഒരു ടീമിനെ തരാനാണ്. കുംബ്ലെ ആഗ്രഹിച്ചു, പഞ്ചാബ് കൊടുത്തു എന്ന് പറയുന്നത് പോലെ ജോണി ബെയർസ്റ്റോ, ശിഖർ ധവാൻ, ലിയാം ലിവിംഗ്സ്റ്റൺ, ഭാനുക രാജപക്‌സെ, കാഗിസോ റബാഡ, രാഹുൽ ചാഹർ തുടങ്ങി ഏതൊരു ടീമും മോഹിച്ച് പോകുന്ന ടീമിനെ തന്നെയാണ് പഞാബിന് ഇത്തവണ കിട്ടിയത്. എന്നിട്ടും പ്ലേ ഓഫിൽ എത്താൻ സാധിച്ചില്ലെങ്കിൽ ആരാണ് ഇതിന് ഉത്തരവാദി.

വർഷങ്ങളായി പഞ്ചാബ് പരിശീലകനായി നിൽക്കുന്ന കുംബ്ലേക്ക് ടീമിൽ ഇതുവരെ യാതൊരു ചലനവും ഉണ്ടാക്കാൻ സാധിച്ചില്ല. അതിനാൽ തന്നെ ടീമിൽ നിന്ന് മുഖ്യ പരിശീലകനെ എന്തായാലും പുറത്താക്കണം എന്നാണ് ആരാധക ആവശ്യം.ഈ സീസണിൽ നായകൻ ആയി എത്തിയ മായങ്കിനേക്കാൾ ട്രോളുകൾ കുംബ്ലെക്കാണ് കിട്ടുന്നത്.

ഈ വർഷം ജഡേജ, വില്യംസൺ തുടങ്ങിയവരാണ് ക്യാപ്റ്റൻസിയുടെ പേരിൽ ഏറ്റവും കൂടുതൽ വിമർശനം നേരിടേണ്ടി വന്നത്. പഞ്ചാബിന്റെ നായകൻ മായങ്കിന്റെ കാര്യത്തിലും അവസ്ഥ ഒട്ടും മാറ്റമില്ല. താരത്തിന്റെ ബാറ്റിംഗിനെ വരെ നായക സ്ഥാനം കിട്ടിയതുകൊണ്ട് താരത്തിന്റെ ബാറ്റിംഗ് ഫോമിലും കുറവ് വന്നിട്ടുണ്ട്.

ശിഖർ ധവാനെപ്പോലൊരാളെ പഞ്ചാബിൽ നേതൃസ്ഥാനത്തേക്ക് വളരെ എളുപ്പം തിരഞ്ഞെടുക്കാമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ അഭിപ്രായപ്പെടുന്നു.

“ശിഖർ ആയിരുന്നു നായകൻ ആകാൻ കൂടുതൽ നല്ലത്. പഞ്ചാബ് കിംഗ്‌സിന് വേണ്ടി കെഎൽ രാഹുലിനേക്കാൾ വേഗത്തിലാണ് മായങ്ക് സ്‌കോർ ചെയ്തിരുന്നത്. ഇപ്പോൾ നായകനുള്ള സമ്മർദ്ദം കാരണം മായങ്കിനെ പോലെ ഒരു ബാറ്റ്‌സ്മാനെയാണ് പഞ്ചാബിന് നഷ്ടമായിരിക്കുന്നത്.

ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ ഹൈദരാബാദാണ് പഞ്ചാബിന്റെ എതിരാളികൾ.