ഐപിഎല്‍ പുറംതള്ളിയ പൂജാരയുടെ മധുര പ്രതികാരം

ലണ്ടന്‍: ഇത്തവണയും ഐപിഎല്ലല്‍ ആരും തെരഞ്ഞെടുക്കാതിരുന്ന ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാര കൗണ്ടി കളിക്കാന്‍ ഒരുങ്ങുന്നു. കൗണ്ടി ക്രിക്കറ്റില്‍ യോര്‍ക്ക് ഷെയറിനായാണ് പൂജര ജെഴ്‌സി അണിയുക.

ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്‍ കളിക്കുമ്പോള്‍ പൂജാര കൗണ്ടിയില്‍ സജീവമായിരിക്കും. തുടര്‍ച്ചയായ രണ്ടാം സീസണിലാണ് പൂജാര കൗണ്ടി ക്രിക്കറ്റില്‍ കളിക്കുന്നത്.

ഓഗസ്റ്റിലെ ഇംഗ്ലീഷ് പര്യടനത്തിന് ശേഷമാണ് പൂജാര യോര്‍ക്ക് ഷെയറില്‍ ചേരുക. യോര്‍ക്ഷെയറില്‍ ന്യൂസിലാന്റ് നായകന്‍ കെയ്ന്‍ വില്യംസണിനൊപ്പമാണ് പൂജാര യോര്‍ക്ക് ഷെയറിനായി കളിക്കുക. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞാലും പുജാര മടങ്ങാന്‍ സാധ്യതയില്ല. സീസണിലെ അവസാന രണ്ട് മത്സരങ്ങളിലും യോര്‍ക്ഷെയറിനു വേണ്ടി കളിച്ച ശേഷമാവും താരം ഇന്ത്യയിലേക്കു തിരിക്കുക.

ഐ.പി.എല്‍ ആരംഭിക്കുന്ന ഏപ്രില്‍ ഏഴിന്, ലീഡ്സ് ബ്രാഡ്ഫോഡിനെതിരായ മത്സരത്തില്‍ കളിക്കുകയാവും പുജാര. ഇന്ത്യന്‍ താരവുമായി നേരത്തെ തന്നെ യോര്‍ക്ഷെയര്‍ ധാരണയിലെത്തിയിരുന്നെങ്കിലും ഐ.പി.എല്‍ ലേലം കഴിഞ്ഞതിനു ശേഷം മതി പ്രഖ്യാപനം എന്ന് തീരുമാനിക്കുകയായിരുന്നു.

കൗണ്ടി ക്രിക്കറ്റില്‍ തിരക്കായിരിക്കുമെങ്കിലും ബെംഗളുരുവില്‍ ജൂണ്‍ 14-നാരംഭിക്കുന്ന അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റിനു വേണ്ടി പുജാര രാജ്യത്ത് മടങ്ങിയെത്തും. പിന്നീട് തിരിച്ചുപോയ ശേഷം ഹാംപ്ഷെയറിനെതിരെയും സ്പെക്സേവേഴ്സ് കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും കളിക്കും.