പ്രവചന സിംഹങ്ങള്‍ ഗര്‍ജ്ജനം തുടരുന്നു; ഫൈനലിലെ വിജയിയെയും മാന്‍ ഓഫ് ദ മാച്ചിനെയും പറഞ്ഞ് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍

ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വിജയം പ്രവചിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍. ഫൈനലില്‍ രവീന്ദ്ര ജഡേജ മാന്‍ ഓഫ് ദ മാച്ചാകുമെന്നും വോന്‍ പറഞ്ഞു.

ഈ വര്‍ഷത്തെ എന്റെ എല്ലാ പ്രവചനങ്ങളും കണിശതയുള്ളതായിരുന്നു. ഇന്നത്തെ ഫൈനലില്‍ സൂപ്പര്‍ കിംഗ്‌സ് ജയിക്കും. രവീന്ദ്ര ജഡേജ മാന്‍ ഓഫ് ദ മാച്ചാകും- വോന്‍ ട്വീറ്റ് ചെയ്തു.

ഐപിഎല്ലില്‍ നാലാം കിരീടം തേടിയാണ് എം.എസ്. ധോണിയുടെ നേതൃത്വത്തിലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇറങ്ങുന്നത്. എതിരാളികളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ലക്ഷ്യമിടുന്നത് മൂന്നാം ഐപിഎല്‍ ട്രോഫി. ഇതിനു മുന്‍പ് ഇരു ടീമുകളും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം കൊല്‍ക്കത്തയ്ക്കായിരുന്നു.