കമ്മിന്‍സ് പുറത്ത്, ഓസ്‌ട്രേലിയന്‍ നായകനായി സ്മിത്ത്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്റ്റില്‍ ഓസ്ട്രേലിയയെ സ്റ്റീവ് സമിത്ത് നയിക്കും. നായകന്‍ പാറ്റ് കമ്മിന്‍സ് ഐസൊലേഷനില്‍ പ്രവേശിച്ചതോടെയാണ് മുന്‍ നായകന്‍ കൂടിയായ സ്മിത്തിന് നറുക്കുവീണത്. കോവിഡ് പോസിറ്റീവായ ഒരാളുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാലാണ് കമ്മിന്‍സ് രണ്ടാം ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

കമ്മിന്‍സിന് പകരം മൈക്കല്‍ നെസര്‍ ടീമിലിടം പിടിച്ചു. രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തിട്ടുണ്ട്. ആദ്യ ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഓസ്ട്രേലിയ വിജയം നേടിയിരുന്നു. ആകെ അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

ഓസീസ് ടീം: ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, മാര്‍നസ് ലാബുഷാഗ്‌നെ, സ്റ്റീവന്‍ സ്മിത്ത് , ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് കാരി, മൈക്കല്‍ നെസര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജേ റിച്ചാര്‍ഡ്‌സണ്‍, നഥാന്‍ ലിയോണ്‍.

ഇംഗ്ലണ്ട് ടീം: റോറി ബേണ്‍സ്, ഹസീബ് ഹമീദ്, ഡേവിഡ് മലന്‍, ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ്, ഒല്ലി പോപ്പ്, ജോസ് ബട്ട്ലര്‍, ക്രിസ് വോക്‌സ്, ഒല്ലി റോബിന്‍സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍.