ക്രിക്കറ്റ് കളിച്ചിട്ടില്ല: പപ്പുയാദവിന്റെ മകന്‍ ഡെല്‍ഹി ക്രിക്കറ്റ് ടീമില്‍ ഇടം നേടി

ക്രിക്കറ്റ് കളിക്കാതെ തന്നെ ഡല്‍ഹി ക്രിക്കറ്റ് ടീമില്‍ സ്ഥാനം നേടി പപ്പു യാദവിന്റെ മകനെതിരെ പ്രതിഷധം. ആര്‍.ജെ.ഡിയുടെ മുന്‍ നേതാവും മുന്‍ പാര്‍ലമെന്റ് അംഗവുമായ പപ്പു യാദവിന്റെ മകന്‍ സര്‍തക് രഞ്ജനാണ് സീസണില്‍ ഒരു മത്സരം പോലും കളിക്കാതെ ടീമില്‍ ഇടം നേടിയിത്.ഡല്‍ഹിയുടെ ടി20 ടീമിലാണ് സര്‍തക് രഞ്ജന്‍ സ്ഥാനം കണ്ടെത്തിയിരിക്കുന്നത്. രാഷ്ട്രീയ നേതാവിന്റെ മകനെ ടീമില്‍ അര്‍ഹതയില്ലാതെ ഉള്‍പ്പെടുത്തിയ നടപടി ഇതിനകം വിവാദമായി.

ടീമില്‍ അണ്ടര്‍-23 ടോപ്പ് സ്‌കോററായ ഹിതെന്‍ ദലാലിനെ റിസര്‍വ് താരമാക്കി മാറ്റിയാണ് സര്‍തക് രഞ്ജനെ ഉള്‍പ്പെടുത്തിയത്. വിവാദ തീരുമാനം എടുത്തത് മൂന്നംഗ സെലക്ഷന്‍ കമ്മിറ്റിയാണ്. ഈ മൂന്നംഗ സെലക്ഷന്‍ കമ്മിറ്റിയില്‍ അതുല്‍ വാസന്‍, ഹരി ഗിദ്വാനി, റോബിന്‍ സിങ്ങ് ജൂനിയര്‍ എന്നിവര്‍ അംഗങ്ങളാണ്.

മുമ്പ് മു്ഷ്താഖ് അലി ട്രോഫിക്കു വേണ്ടിയുള്ള ഡല്‍ഹി ടീമിലും സര്‍തക് ടീമില്‍ ഇടം നേടിയിരുന്നു. ആ ടൂര്‍ണമെന്റില്‍ സര്‍തക് സ്വന്തമാക്കിയത് കേവലം പത്തു റണ്‍സ് മാത്രമാണ്. ടൂര്‍ണമെന്റില്‍ മോശം പ്രകടനം കാഴ്ച്ചവച്ച സര്‍തക് രഞ്ജി ട്രോഫിയുടെ സാധ്യതാ ടീമില്‍ ഇടം നേടിയിരുന്നു. പക്ഷേ താരം തന്നെ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറി. പിന്നീട് ഈ സീസണില്‍ ഒരു മത്സരം പോലും താരം കളിച്ചില്ല.

താരത്തിനു ക്രിക്കറ്റിനോടുള്ള താത്പര്യം നഷ്ടമായി. സര്‍തക് മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാനുള്ള പരിശ്രമത്തിലാണ് എന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. താരത്തിനു ടീമില്‍ അവസരം ലഭിക്കാന്‍ കാരണം സര്‍തകിന്റെ അമ്മയും കോണ്‍ഗ്രസ് എം.പിയുമായ രഞ്ജീത് രഞ്ജന്റെ ഇടപെടലാണ് എന്നു ആക്ഷേപമുണ്ട്. മകനു പണ്ട് വിഷാദ രോഗമായിരുന്നു. ഇപ്പോള്‍ കളിക്കാന്‍ പൂര്‍ണ ആരോഗ്യവാനണെന്നും ചൂണ്ടികാട്ടി അമ്മ കത്തയച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.