എന്തുകൊണ്ട് കുല്‍ദീപിന് നാലാം ഓവര്‍ നല്‍കിയില്ല?; കാരണം വെളിപ്പെടുത്തി പന്ത്

കെകെആറിനെതിരായി നടന്ന മത്സരത്തില്‍ മൂന്നോവറില്‍ നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്‍ ബോളര്‍ കുല്‍ദീപ് യാദവിന് നാലാം ഓവര്‍ നല്‍കാത്തതില്‍ ഡല്‍ഹി നായകന്‍ ഋഷഭ് പന്തിനെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് പന്ത്.

‘അവസാന ഓവറില്‍ കുല്‍ദീപിനെ പന്തേല്‍പ്പിക്കുന്നതിനായാണ് ഒരോവര്‍ ബാക്കിവെച്ചത്. എന്നാല്‍ പിച്ചില്‍ നനവ് വരാന്‍ തുടങ്ങിയതോടെ പിന്നീട് പേസര്‍ക്ക് ഓവര്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. അതുകൊണ്ടാണ് കുല്‍ദീപിന് നാല് ഓവര്‍ നല്‍കാന്‍ സാധിക്കാതെ പോയത്. അവസാന ഓവറില്‍ പേസറെക്കൊണ്ട് എറിയിച്ചത് പ്രതീക്ഷിച്ച ഫലം നല്‍കി’ റിഷഭ് പറഞ്ഞു.

ഒരോവര്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് നേട്ടം കുല്‍ദീപ് പൂര്‍ത്തിയാക്കുമെന്ന് എല്ലാവരും കരുതിയിടത്താണ് താരത്തെ തഴഞ്ഞ് റിഷഭ് ബോള്‍ പേസര്‍മാരെ ഏല്‍പ്പിച്ചത്. അവസാന ഓവര്‍ ആയപ്പോഴേക്കും പിച്ചില്‍ മഞ്ഞ് വീഴാന്‍ തുടങ്ങിയിരുന്നു. അതാണ് സ്പിന്നറെ മാറ്റാന്‍ റിഷഭിനെ പ്രേരിപ്പിച്ചത്.

Read more

എട്ട് മത്സരത്തില്‍ നിന്ന് 17 വിക്കറ്റുമായി ഇത്തവണത്തെ വിക്കറ്റ് വേട്ടക്കാരില്‍ കുല്‍ദീപ് രണ്ടാം സ്ഥാനത്തുണ്ട്. നിലവില്‍ ഈ സീസണില്‍ രണ്ട് തവണ നാല് വിക്കറ്റ് പ്രകടനം നടത്തിയത് ഏക ബോളര്‍ കുല്‍ദീപാണ്.