ആ ചെയ്തത് വലിയ മണ്ടത്തരം, പന്തിനെ വിമർശിച്ച് ജാഫർ

ഇന്നലെ നടന്ന മത്സരത്തിൽ കൂടി തോൽവിയേറ്റ് വാങ്ങിയതോടെ ഡൽഹിയുടെ കാര്യം പരുങ്ങലിൽ ആയിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനം ആവർത്തിക്കാൻ ഡൽഹിക്ക് ഇതുവരെ സാധിച്ചിട്ടില്ല.ഇപ്പോഴിതാ മത്സരം ഡല്‍ഹി തോല്‍ക്കാന്‍ വളരെ പ്രധാനപ്പട്ടൊരു കാരണമുണ്ടെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍.

“റിഷഭ് പന്ത് ശരിക്കും ആ ട്രിക്ക് മിസ് ചെയ്തു. പാര്‍ട്ട് ടൈം ബൗളറായ് ലളിത് യാദവിന് നാലോവറാണ് പന്ത് നല്‍കിയത്. എന്നാല്‍ ഡല്‍ഹിയുടെ പ്രധാന ബൗളറിൽ ഒരാളായ അക്ഷര്‍ പട്ടേലിന് ആകെ നല്‍കിയത് രണ്ട് ഓവറാണ്. തോല്‍വിക്ക് പ്രധാന കാരണം ഇതാണ്. ക്വിന്റണ്‍ ഡികോക്കിനെതിരെ അക്ഷര്‍ പട്ടേലിനെ പന്ത് ഉപയോഗിച്ചില്ല. അതൊരു പ്രശ്‌നമായിരുന്നു. ഇടംങ്കൈ ബാറ്റ്‌സ്മാനായത് കൊണ്ട് ഇടംങ്കൈ ബൗളര്‍ വേണ്ടെന്ന് പന്ത് വിചാരിച്ച് കാണാം. എന്നാല്‍ പന്ത് ക്യാപ്റ്റനും ഒരു യുവതാരവുമാണ്. ഇത്തരം റിസ്‌കുകള്‍ എടുക്കാന്‍ പന്ത് തയ്യാറാവണമെന്നും ജാഫര്‍ പറഞ്ഞു. ആ റിസ്‌ക് വിജയിച്ചിരുന്നെങ്കില്‍ മത്സരം തന്നെ മാറുമായിരുന്നു” ജാഫർ വ്യക്തമാക്കി.

യുവതാരങ്ങളുടെ കരുത്തിൽ കഴിഞ്ഞ സീസണിലൊക്കെ വലിയ കുതിപ്പാണ് ഡൽഹി നടത്തിയത്. എന്നാൽ ഇന്നലെ അവസാന ഓവറിൽ വലിയ ഷോട്ടുകൾ കളിക്കാൻ ഡൽഹി താരങ്ങൾക്കായില്ല. മറുവശത്ത് ഡൽഹി ബൗളറുമാർക്ക് മേൽ ആധിപത്യം നേടാൻ ലക്നൗ താരങ്ങൾക്ക് സാധിച്ചു