ഋഷഭ് പന്തിനെ ഇനിയും കളിപ്പിക്കും; തീരുമാനം അറിയിച്ച് വി.വി.എസ് ലക്ഷ്മണ്‍

മോശം ഫോം തുടരുമ്പോഴും തുടരെ അവസരം ലഭിക്കുകയും കിട്ടുന്ന അവസരങ്ങള്‍ മുതലാക്കുകയും ചെയ്യാത്ത ഋഷഭ് പന്ത് വലിയ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലും താരം ഏറെ നിരാശപ്പെടുത്തിയിരുന്നു. എന്നിരുന്നാലും പന്തിന് ഇനിയും ടീമില്‍ അവസരമുണ്ടാകുമെന്ന് പറഞ്ഞിരിക്കുകയാണ് കിവീസ് പര്യടനത്തില്‍ ഇന്ത്യയെ പരിശീലിപ്പിച്ച വിവിഎസ് ലക്ഷ്മണ്‍.

ഇന്ത്യക്കു വേണ്ടി നേരത്തേ നാലാം നമ്പറില്‍ മികച്ച പ്രകടനമാണ് റിഷഭ് പന്ത് കാഴ്ചവച്ചിട്ടുള്ളത്. ഓള്‍ഡ് ട്രാഫോര്‍ഡില്‍ വച്ച് ഏകദിനത്തില്‍ അവന്‍ ടീമിനായി സെഞ്ച്വറി നേടിയിട്ട് അധികമായിട്ടില്ല. ടീമിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട സെഞ്ച്വറി കൂടിയായിരുന്നു ഇത്. റിഷഭിനെ ഈ സമയത്ത് പിന്തുണയ്ക്കേണ്ടത് വളരെ ആവശ്യമാണ്.

കളിക്കാര്‍ക്കു പെര്‍ഫോം ചെയ്യാന്‍ അവസരങ്ങള്‍ നല്‍കേണ്ടത് പ്രധാനമാണ്. ഇതോടൊപ്പം ടീമില്‍ ഉള്‍പ്പെടുത്താതിരിക്കുമ്പോള്‍ ഇക്കാര്യം അവരെ അറിയിക്കുകയും വേണം. ടി20 ക്രിക്കറ്റ് എത്ര വലിയ ഗ്രൗണ്ടുകളില്‍ പോലും വമ്പന്‍ ഷോട്ടുകള്‍ കളിക്കാനുള്ള ആത്മവിശ്വാസം കളിക്കാര്‍ക്കു നല്‍കിയിട്ടുണ്ട്. അത്തരം ഷോട്ടുകള്‍ മെച്ചപ്പെടുത്തുന്നതിനായി താരങ്ങള്‍ നന്നായി പരിശ്രമിക്കുകയും ചെയ്യുന്നുണ്ടെന്നും വിവിഎസ് ലക്ഷ്മണ്‍ പറഞ്ഞു.

Read more

ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവും വലിയ ഫ്ളോപ്പ് റിഷഭ് പന്തായിരുന്നു. ടി20, ഏകദിന പരമ്പരകളില്‍ കളിച്ച നാല് ഇന്നിങ്സുകളില്‍ ഒന്നില്‍പ്പോലും 20ന് മുകളില്‍ റണ്‍സ് കുറിക്കാന്‍ പന്തിനായില്ല. ടി20 പരമ്പരയില്‍ 6, 11 എന്നിങ്ങനെയും ഏകദിനത്തില്‍ 15, 10 എന്നിങ്ങനെയും ആയിരുന്നു താരത്തിന്റെ പ്രകടനം.