കളിക്കളത്തില്‍ പഴയ അഗ്രസീവ് സ്വഭാവമില്ല; കാരണം പറഞ്ഞ് ഹാര്‍ദ്ദിക് പാണ്ഡ്യ

നായകന്‍ വിരാട് കോഹ്‌ലിയെ പോലെ കളിക്കളത്തില്‍ ഏറെ അഗ്രസീവായ താരമാണ് ഹാര്‍ദ്ദിക് പാണ്ഡ്യ. എന്നാല്‍ ഇന്ന് ആ പഴയ അഗ്രസീവ് സ്വാഭാവത്തില്‍ നിന്ന് പാണ്ഡ്യ ഏറെ മാറിയിരിക്കുന്നു. പഴയ ആ ദേഷ്യവും പ്രകോപിപ്പിക്കലുമൊക്കെ മാറി പാണ്ഡ്യ മൈതാനത്ത് ഏറെ ശാന്തനായിരിക്കുന്നു. ഇപ്പോഴിതാ അതിനുള്ള കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് പാണ്ഡ്യ. അച്ഛനായതാണ് തന്റെ മാറ്റത്തിന് കാരണമായി പാണ്ഡ്യ പറയുന്നത്.

“അച്ഛനാകുമ്പോഴുള്ള അനുഭവം തികച്ചും വ്യത്യസ്തമാണ്. നിങ്ങള്‍ക്ക് ഒരു കുട്ടിയുണ്ടായാല്‍ തീര്‍ച്ചയായും നിങ്ങള്‍ ശാന്തനായി മാറും. ജീവിതത്തെക്കുറിച്ച് പുതിയ രീതിയില്‍ ചിന്തിക്കാന്‍ തുടങ്ങും. കുടുംബമാണ് എന്റെ കാഴ്ചപ്പാടുകള്‍ മാറ്റിയതെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. വ്യക്തിയെന്ന നിലയിലും മാറ്റങ്ങള്‍ വന്നു. ഈ മാറ്റങ്ങളെല്ലാം നല്ലതിന് വേണ്ടിയാണെന്ന് വിശ്വസിക്കുന്നു.”

Hardik Pandya, Natasa Stankovic

“കുട്ടിയെ വല്ലാതെ മിസ് ചെയ്യുന്നു. തിരിച്ചുപോകാനായുള്ള കാത്തിരിപ്പിലാണ്. 15 ദിവസം മാത്രം പ്രായമുള്ളപ്പോള്‍ അവനില്‍ നിന്ന് പോന്നതാണ്. തിരിച്ച് ചെല്ലാന്‍ നാല് മാസമെടുക്കും. എന്റെ ജീവിത്തിലെ ഏറ്റവും മനോഹര സമയമായിരുന്നു കുഞ്ഞിനോടൊപ്പമുണ്ടായിരുന്നത്” ഹര്‍ദിക് പാണ്ഡ്യ പറഞ്ഞു.

Hardik Pandya achieves glorious all-round stat in India vs Australia Sydney ODI

ഓസീസിനെതിരെ ഇന്നലെ നടന്ന മത്സരത്തിസല്‍ കരിയറിലെ ഉയര്‍ന്ന സ്‌കോറുമായി ഇന്ത്യന്‍ ജയത്തിനായി പാണ്ഡ്യ പൊരുതിയിരുന്നു.
76 പന്തുകള്‍ നേരിട്ട പാണ്ഡ്യ ഏഴു ഫോറും നാലു സിക്‌സും സഹിതം 90 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി.