ബോളിവുഡ് താരങ്ങളെ അമ്പരപ്പിച്ച് പാണ്ഡ്യ സഹോദരന്‍മാര്‍; വിരുഷ്‌ക വിവാഹ സത്കാരം പൊടിപൊടിച്ചു

വിരാട് കോഹ്ലിയുടെയും അനുഷ്‌ക്ക ശര്‍മയുടെയും വിവാഹ സത്കാര ചടങ്ങ് കയ്യിലെടുത്ത് പാണ്ഡ്യ സഹോദരന്‍മാര്‍. മുംബൈയില്‍ നടന്ന സത്കാരത്തിലാണ് ഇന്ത്യന്‍ താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയും ശ്രദ്ധയാകര്‍ഷിച്ചത്. ബോളിവുഡില്‍ നിന്നും ക്രിക്കറ്റ് ലോകത്തുനിന്നുമുള്ള പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നത്. എന്നാല്‍, ഹാര്‍ദിക് പാണ്ഡ്യയുടെയും ക്രുനാല്‍ പാണ്ഡ്യയുടെയും ഡാന്‍സിന്റെ വീഡോയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഈ മാസം 11നാണ് ഇറ്റലിയില്‍ വെച്ച് അനുഷ്‌ക ശര്‍മയും വിരാട് കോഹ്ലിയും വിവാഹിതരായത്. അതിന് ശേഷം ഡല്‍ഹിയിലെ താജ് ഹോട്ടലില്‍ ആദ്യ സത്കാരം നടത്തിയിരുന്നു. മുംബൈയില്‍ വെച്ച് നടത്തിയ രണ്ടാം സത്കാരത്തിലായിരുന്നു ബോളിവുഡ് ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുത്തത്.

അടുത്ത മാസം നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഒരുക്കത്തിലാണ് നിലവില്‍ ഇന്ത്യന്‍ ടീം.

https://www.youtube.com/watch?time_continue=8&v=qTSVKiFw1co