പാകിസ്ഥാൻ ടീമിൽ കാര്യങ്ങൾ അവതാളത്തിൽ; ന്യുസിലാൻഡ് പര്യടനത്തിൽ നിന്ന് പ്രമുഖ താരങ്ങളെ പുറത്താകാൻ സാധ്യത

ഇപ്പോൾ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ആതിഥേയരായ പാകിസ്ഥാന് പുറത്താകേണ്ടി വന്നത് കൊണ്ട് തന്നെ ടീമിൽ വൻ അഴിച്ച് പണിയാണ് ബോർഡ് നടത്തിയിരിക്കുന്നത്. ടൂർണമെന്റിൽ മോശമായ പ്രകടനങ്ങൾ കാഴ്ച വെച്ച ബാബർ അസം, ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാൻ എന്നിവരെ പുറത്തിരുത്തി പുതിയ താരങ്ങളെ കൊണ്ട് വരാനാണ് പിസിബി പദ്ധതിയിടുന്നത്.

ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പരാജയം ഏറ്റുവാങ്ങി പുറത്താകേണ്ടി വന്നത് കൊണ്ട് തന്നെ ബാബർ അസം, മുഹമ്മദ് റിസ്‌വാൻ, പേസ് ബോളർ ഷഹീൻ ഷാ അഫ്രീദി എന്നിവർക്ക് നേരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. നായകനായ ആദ്യ ഐസിസി ടൂർണമെന്റ് തന്നെ ടീം ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ ഒന്നിൽ പോലും വിജയിക്കാതെ പുറത്താകേണ്ടി വന്നതിൽ മുഹമ്മദ് റിസ്‌വാന് നേരെ പല മുൻ താരങ്ങളും രംഗത്ത് എത്തിയിരുന്നു.

അടുപ്പിച്ച് രണ്ട് മത്സരങ്ങളും, ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശിനെതിരെ നടക്കുന്ന അവസാന മത്സരം ഉപേക്ഷിക്കപ്പെട്ടതും ആതിഥേയർക്ക് തിരിച്ചടിയായി. മാർച്ച് 16 മുതൽ ന്യുസിലാന്റിൽ ആരംഭിക്കുന്ന പരമ്പരയിൽ അഞ്ച് ടി-20 മത്സരങ്ങളാണ് വരുന്നത്. വരും ദിവസങ്ങളിൽ ടീം പ്രഖ്യാപനം ഉണ്ടായേക്കും. ടി 20 ആയതിനാൽ സീനിയർ താരങ്ങളിൽ പലർക്കും സീറ്റ് നഷ്ടപ്പെടാനുള്ള സാധ്യതയും കാണുന്നുണ്ട്.

Latest Stories

വൈദ്യുതി രാഷ്ട്രീയത്തിന്റെ ഇരട്ടമുഖം: ദേശീയ ഗ്രിഡും ആണവ കരാറും – കേരളത്തിലെ അധികാര നരേറ്റിവുകളുടെ വാഗ്വാദം

ഇന്ത്യക്ക് അനുമതി നല്‍കാന്‍ മാത്രം അമേരിക്ക ആരാണ്?; റഷ്യന്‍ എണ്ണ, ഇന്ത്യക്ക് 30 ദിവസത്തെ ട്രംപിന്റെ ഇളവനുവദിക്കല്‍; മിണ്ടാട്ടം മുട്ടിയ മോദി സര്‍ക്കാരിന് മേല്‍ ചോദ്യശരങ്ങള്‍

സിവില്‍ സര്‍വ്വീസ് പരീക്ഷ ഫലം: അനൂജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്; മലയാളിയായ ശ്രുതി ആറിന് 18ാം റാങ്ക്; മികച്ച നേട്ടം കൊയ്ത് മലയാളികളായ ശ്രീജയും അജയ് രാജും

ഐറിസ് ദേനയെ യുഎസ് വേട്ടയ്ക്ക് എറിഞ്ഞുകൊടുത്തോ?; ഇന്ത്യയ്ക്ക് പിന്നാലെ ശ്രീലങ്കയും ചോദ്യശരത്തില്‍; 11 മണിക്കൂര്‍ ലങ്കന്‍ അനുമതിയ്ക്കായി ദേന കാത്തുകിടന്നു

ഡല്‍ഹിയിലെ ചേട്ടന്‍ബാവയും തിരുവനന്തപുരത്തെ അനിയന്‍ബാവയും വര്‍ഗീയതയുടെ ഒരേ തോണിയില്‍ സഞ്ചരിക്കുകയാണ്; സംഘപരിവാറിന്റെ അതേ വര്‍ഗീയപാതയിലാണ് സിപിഎമ്മുമെന്ന് വി ഡി സതീശന്‍

പൊങ്കാലയ്ക്ക് ശേഷം മാലിന്യം കുന്നുകൂടി കുന്നുകൂടി കിടക്കുന്നു, അന്വേഷണത്തിന് ഉത്തരവിട്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി; കാര്യങ്ങള്‍ ഭംഗിയായി നടന്നെന്ന് മന്ത്രി തന്നെ പറഞ്ഞതാണെന്ന് മേയര്‍

7ാം ദിവസം പിടിയില്‍, ജസ്‌ലിയയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ ഡോ സിറിയക് വാഗമണിലെ റിസോര്‍ട്ടില്‍ അറസ്റ്റില്‍; മകനെ ഒളിവില്‍ പാര്‍പ്പിച്ച അച്ഛനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തു

ഇറാനിലെ സ്‌കൂളില്‍ ആക്രമണം നടത്തിയത് ഇസ്രയേലല്ല, യുഎസ്?; അന്വേഷണവുമായി സൈനിക ഉദ്യോഗസ്ഥര്‍, റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും

തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്വര്‍ണവില താഴേക്ക്; പവന് ഇന്ന് കുറഞ്ഞത് 560 രൂപ!

സുഖോയ് അപകടം: രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു; മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി