പാകിസ്ഥാനോ ഓസ്‌ട്രേലിയയോ?, ഉത്തരം നല്‍കി ലാറ

ട്വന്റി20 ലോക കപ്പിലെ രണ്ടാം സെമി ഫൈനലില്‍ ആര് ജയിക്കുമെന്ന് പറഞ്ഞ് വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ. പാകിസ്ഥാന്‍ ഫൈനലില്‍ കടക്കുമെന്നാണ് ലാറ പറയുന്നത്.

പാക് ടീമിന്റെ ബാറ്റിംഗും ബോളിംഗും ശക്തമാണ്. കളിയുടെ എല്ലാ തലങ്ങളിലും അവര്‍ പഴുതടച്ച് കഴിഞ്ഞു. പാകിസ്ഥാന്‍ ഫൈനലില്‍ എത്തുമെന്നാണ് കരുതുന്നത്- ലാറ പറഞ്ഞു.

ഓസ്‌ടേലിയന്‍ ടീം ശക്തമാണ്. ഏത് എതിരാളിയെയും തോല്‍പ്പിക്കാന്‍ അവര്‍ക്കു കഴിയും. എന്നാല്‍ പാക് ടീമിനാണ് ബാറ്റിംഗിലും ബോളിംഗിലും കൂടുതല്‍ ആഴമുള്ളത്. അതവര്‍ക്ക് വ്യക്തമായ മുന്‍തൂക്കം നല്‍കുന്നതായും ലാറ നിരീക്ഷിച്ചു.