പാകിസ്ഥാന്‍ നായകന് റെക്കോഡ്, വിരാട്‌ കോഹ്ലിയേക്കാള്‍ കേമന്‍ ; ഇന്ത്യന്‍ താരത്തെയും വിന്‍ഡീസ് ഇതിഹാസത്തെയും പിന്നിലാക്കി

പാകിസ്താന്‍ നായകന്‍ ബാബര്‍ അസമിന്റെ ബാറ്റിംഗ് മികവാണ് ഇപ്പോള്‍ സംസാര വിഷയം. ഐപിഎല്‍ താരലേലത്തില്‍ ഉണ്ടാകുമായിരുന്നെങ്കില്‍ ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും മൂല്യം വീഴുന്ന കളിക്കാരനായി നിലവിലെ ഫോമില്‍ ബാബര്‍ അസം മാറിയേനെയെന്നും 15 – 20 കോടിയ്ക്ക് ഇടയിലായിരിക്കും മൂല്യമെന്നും കണക്കാക്കപ്പെടുന്നുണ്ട്. ഓസ്‌ട്രേലിയയ്ക്ക് എതിരേ നടക്കുന്ന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ പാകിസ്താന്‍ നായകന്‍ മുന്‍ ഇന്ത്യന്‍നായകന്‍ വിരാട് കോഹ്്‌ലിയേയും വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിനെയും മറികടന്നു.

ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ 4000 റണ്‍സ് തികയ്ക്കുന്ന പാകിസ്താന്‍ താരമായിട്ടാണ് ബബാര്‍ അസം മാറിയത്. 72 പന്തില്‍ 57 റണ്‍സായിരുന്നു ബാബര്‍ അസം നേടിയത്. ഈ നേട്ടത്തില്‍ ബാബര്‍ അസം ഇന്ത്യന്‍ മൂന്‍ നായകന്‍ വിരാട് കോഹ്്‌ലിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളുകയും ചെയ്തു. 82 ഇന്നിംഗ്‌സുകളില്‍ നിന്നുമായിരുന്നു പാക് നായകന്‍ 4000 കടന്നത്. ഇക്കാര്യത്തില്‍ ഇതിഹാസ താരം വിവിയന്‍ റിച്ചാര്‍ഡ്‌സിനെയാണ് ബാബര്‍ അസം പിന്തള്ളിയത്്. 4000 തികയ്ക്കാന്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന് 91 ഇന്നിംഗ്‌സുകള്‍ വേണ്ടി വന്നു. ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട്‌കോഹ്ലി് 93 ഇന്നിംഗ്‌സുകള്‍ എടുത്താണ് 4000 റണ്‍സ് തികച്ചത്.

പാക് ബാ്റ്റ്‌സ്മാന്‍മാരില്‍ മൊഹമ്മദ് യൂസുഫിന്റെ പേരിലായിരുന്നു ഈ റെക്കോഡ്. 110 ഇന്നിംഗ്‌സുകളില്‍ നിന്നുമായിരുന്നു 4000 റണ്‍സില്‍ എത്തിയത്. ഏകദിനത്തില്‍ 4000 റണ്‍സ് തികയ്ക്കുന്ന 15 ാമത്തെ താരമാണ് ബാബര്‍ അസം. ബാബര്‍ അസമിന്റെ അര്‍ദ്ധശതകത്തിന് പക്ഷേ ടീമിനെ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല. ഓസ്‌ട്രേലിയ ആദ്യ ഏകദിനത്തില്‍ 82 റണ്‍സിനാണ് പാകിസ്താനെ തോല്‍പ്പിച്ചത്. 72 പന്തുകളില്‍ 101 റണ്‍സ് അടിച്ചുകൂട്ടിയ ആരോണ്‍ ഫിഞ്ചിന്റെ വെടിക്കെട്ടില്‍ 88 റണ്‍സിന്റെ വിജയം നല്‍കുകയും ചെയ്തു.