ഏകദിന ലോകകപ്പ് ഫൈനല്‍: ഐസിസിയുടെ നിര്‍ണായക പ്രഖ്യാപനം എത്തി, പരിഭ്രാന്തരായി ഇന്ത്യന്‍ ആരാധകര്‍

നവംബര്‍ 19 ന് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാരെ പ്രഖ്യാപിച്ച് ഐസിസി. ഇംഗ്ലീഷ് ജോഡികളായ റിച്ചാര്‍ഡ് കെറ്റില്‍ബെറോയും റിച്ചാര്‍ഡ് ഇല്ലിംഗ്വര്‍ത്തും ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാരാകും.

അതിനിടെ, മാച്ച് ഒഫീഷ്യല്‍സിന്റെ പ്രഖ്യാപനം ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിച്ചു. കാരണം കഴിഞ്ഞ ദശകത്തില്‍ നിരവധി നിര്‍ണായക ലോകകപ്പ് മത്സരങ്ങളില്‍ അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബെറോ ഇന്ത്യയുടെ ഹൃദയഭേദക നിമിഷങ്ങളുടെ ഭാഗമായിരുന്നു. ആ ആശങ്ക തന്നെയാണ് ഈ ലോകകപ്പ് ഫൈനലിലും ഇന്ത്യന്‍ ആരാധകര്‍ക്കുള്ളത്.

Image

ഇന്ത്യ പരാജയപ്പെട്ട 2014 ടി20 ലോകകപ്പ് ഫൈനല്‍, 2015 ലോകകപ്പ് സെമി ഫൈനല്‍, 2016 ടി20 സെമി ഫൈനല്‍, 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍, 2019 ലോകകപ്പ് സെമി ഫൈനല്‍ എന്നിവ നിയന്ത്രിച്ചത് കെറ്റില്‍ബറോ ആയിരുന്നു. ഇതുകൂടാതെ ഇന്ത്യ-ന്യൂസിലാന്‍ഡ് 2019 ലോകകപ്പ് സെമിഫൈനലിന്റെയും 2021 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെയും മറ്റൊരു അമ്പയര്‍ റിച്ചാര്‍ഡ് ഇല്ലിംഗ്വര്‍ത്തായിരുന്നു.

Read more

ഇന്ത്യ പരാജയപ്പെട്ട പ്രഥമ 2021 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍സ്ഷിപ്പ് ഫൈനല്‍, 2023 വേള്‍ഡ് ടെസ്റ്റ്ചാമ്പ്യന്‍സ്ഷിപ്പ് ഫൈനല്‍ എന്നീ പോരാട്ടങ്ങളില്‍ ടിവി അമ്പയറായും കെറ്റില്‍ബെറോയുടെ സാന്നിധ്യമുണ്ടായിരുന്നു. ഈ ദുര്‍വിധി ഇന്ത്യ നാളെ അഹമ്മദാബാദില്‍ തീര്‍ക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.