എല്ലാവരും ശ്രദ്ധിക്കുന്നത് ബുംറയെ, എന്നാല്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബോളര്‍ മറ്റൊരാള്‍!

ദക്ഷിണാഫ്രിക്കക്കെതിരെ അവരുടെ തട്ടകമായ സെഞ്ചൂറിയനില്‍ ചരിത്ര ജയം നേടിയിരിക്കുകയാണ് ഇന്ത്യ. പേസ് നിരയുടെ മിന്നും പ്രകടനമാണ് ഇന്ത്യന്‍ ജയം സാധ്യമാക്കിയത്. ഇപ്പോഴിതാ ഇന്ത്യന്‍ ബോളര്‍ മുഹമ്മദ് ഷമിയുടെ പ്രകടനത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. എല്ലാവരും ശ്രദ്ധിക്കുന്നത് ബുംറയെ അണെങ്കിലും ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബോളര്‍ ഷമിയാണെന്നാണ് ചോപ്ര പറയുന്നത്.

‘ബുംറയെ എല്ലാവരും ശ്രദ്ധിക്കാന്‍ കാരണം അവന്‍ സവിശേഷനായ താരമായതിനാലാണ്. എന്നാല്‍ എല്ലാ സാഹചര്യത്തിലെയും കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ടെസ്റ്റ് പേസര്‍ മുഹമ്മദ് ഷമിയാണ്. പ്രത്രേ്യകിച്ച് നിലവിലെ സാഹചര്യങ്ങളില്‍. വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കയ്ക്കെതിരേ അഞ്ച് വിക്കറ്റ് നേടിയ ഷമി സെഞ്ച്വൂറിയനിലും അഞ്ച് വിക്കറ്റ് നടത്തിയിരിക്കുകയാണ്.’

Image

‘രണ്ട് വ്യത്യസ്ത സാഹചര്യത്തിലും അഞ്ച് വിക്കറ്റ് പ്രകടനം നടത്താനായി. നമ്മള്‍ എന്‍ഗിഡിയുടെയും റബാഡയുടെയും പേസിനെക്കുറിച്ചും ബുംറയുടെ മാജിക്കിനെക്കുറിച്ചുമെല്ലാം പറയുമ്പോഴും ഷമിയെക്കുറിച്ച് എന്താണ് പറയാത്തത്. ബുംറയെപ്പോലെ ഷമി അത്ഭുതപ്പെടുത്തുന്ന പന്തുകള്‍ എറിയാറില്ല. എന്നാല്‍ സ്ഥിരതയോടെ സ്റ്റംപിന് ആക്രമിക്കാന്‍ ഷമിയെപ്പോലെ മിടുക്കനായ മറ്റാരുമില്ല. സ്റ്റംപിന്റെ മുകളില്‍ പന്ത് തട്ടുന്ന തരത്തില്‍ കൂടുതല്‍ പന്തെറിയുന്ന താരമാരാണ്? അത് ഷമിയാണ്’ ആകാശ് ചോപ്ര പറഞ്ഞു.

Image

സെഞ്ച്വൂറിയനില്‍ 113 റണ്‍സിന്റെ ഗംഭീര ജയമാണ് ഇന്ത്യ നേടിയെടുത്തത്. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ ഷമി രണ്ടാം ഇന്നിംഗ്്സില്‍ മൂന്ന് വിക്കറ്റും നേടി.