ഒളിച്ചോടുന്നില്ല, ഇവിടെയെല്ലാം പിഴച്ചു, കുറ്റസമ്മതം നടത്തി കോഹ്ലി

ഇപ്പോഴും അപ്പോഴും ഇന്ത്യയൂടെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്നും ഒളിച്ചോടുന്നില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. സ്ഥിരതയില്ലായ്മയും വേണ്ടവിധത്തില്‍ പ്രയോഗിക്കാതിരുന്നതും ശ്രദ്ധക്കുറവും തകര്‍ച്ചയെ അതിജീവിക്കാനുള്ള കഴിവില്ലായ്മയുമാണ് ടീമിന്റെ പരാജയത്തിന് കാരണമെന്നും താരം പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റില്‍ 2-1 ന് പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെ നടന്ന പ്രസന്റേഷനിലായിരുന്നു ഇന്ത്യന്‍ നായകന്റെ തോല്‍വിസമ്മതം.

ബാറ്റിംഗാണ് ഇന്ത്യ ശ്രദ്ധിക്കേണ്ട കാര്യം അതില്‍ നിന്നും ഓടിയൊളിച്ചിട്ട് കാര്യമില്ല. എല്ലായ്‌പ്പോഴുമുള്ള ഈ കൂട്ടത്തകര്‍ച്ച ഒരു നല്ലകാര്യമല്ല. ഇത് വളരെ നിരാശപ്പെടുത്തുന്ന കാര്യമാണ്. അതിന് ന്യായീകരണമില്ല. ദക്ഷിണാഫ്രിക്കയെ അവരുടെ മണ്ണില്‍ ചെന്ന് തോല്‍പ്പിക്കുമെന്നു ഒരുപാട് ഞങ്ങളില്‍ നിന്നും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് അത് കഴിഞ്ഞില്ല. എന്നാല ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുകയും മികച്ച കളിക്കാരായി തിരിച്ചുവരികയും വേണം. കോഹ്ലി പറഞ്ഞു.

സെഞ്ചുറിയനില്‍ 113 റണ്‍സിന് ആദ്യ മത്സരത്തില്‍ ജയിച്ച ശേഷമായിരുന്നു ഇന്ത്യ പരമ്പരയില്‍ തുടര്‍ച്ചയായി രണ്ടു മത്സരങ്ങള്‍ തോറ്റത്. ഈ രണ്ടു മത്സരങ്ങളിലും ഇന്ത്യന്‍ ബാറ്റിംഗ് അസാധാരണമായ വിധത്തില്‍ വീഴുകയും ചെയ്തു. ഇന്ത്യ അടിയന്തിരമായി ശ്രദ്ധ വെയ്‌ക്കേണ്ട ഏരിയകളെക്കുറിച്ചും എവിടെയാണ് പിഴച്ചതെന്നും കോഹ്ലി പറഞ്ഞു.

Read more

ആള്‍ക്കാര്‍ പേസിനെക്കുറിച്ചും ബൗണ്‍സിനെകുറിച്ചും അവരുടെ ഉയരം പരിഗണിക്കണം എന്നെല്ലാം പറഞ്ഞിരുന്നു. അത് അവര്‍ക്ക് മൂന്ന് ടെസ്റ്റുകളിലുമായി അനേകം വിക്കറ്റുകള്‍ വീഴ്ത്താന്‍ ഉപകരിച്ചു. തെറ്റുവരുത്താന്‍ അവര്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടുമിരുന്നു. നന്നായി അറിയാവുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.