ടി20 ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനമില്ല; നിഗൂഢമായ സന്ദേശം പങ്കുവെച്ച് രവി ബിഷ്ണോയി

ടി20 ലോകകപ്പിനുള്ള മെന്‍ ഇന്‍ ബ്ലൂവിന്റെ പ്രധാന ടീമില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനെക്കുറിച്ച് പ്രതികരിച്ച് യുവ ലെഗ് സ്പിന്നര്‍ രവി ബിഷ്നോയ്. തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ഒരു നിഗൂഢ സന്ദേശം പങ്കിട്ടാണ് താരം പ്രതികരിച്ചത്.

‘സൂര്യന്‍ ഉദിക്കും, ഞങ്ങള്‍ വീണ്ടും ശ്രമിക്കും’ എന്നാണ് താരം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചത്. താരത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ സമീപകാല പ്രകടനങ്ങള്‍ ശ്രദ്ധേയമാണ്. 2022ലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു താരം. എന്നിരുന്നാലും ഒരു തവണ മാത്രമാണ് അദ്ദേഹം പ്ലെയിംഗ് ഇലവനില്‍ ഇടംപിടിച്ചത്.

കിട്ടിയ അവസരത്തില്‍ 22കാരന്‍ പാക്കിസ്ഥാനെതിരേ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നാല് ഓവറും ബോള്‍ ചെയ്ത താരം 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നിര്‍ണായക വിക്കറ്റും വീഴ്ത്തി. ടി20 ലോകകപ്പ് 2022 ടീമില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയത് നിരവധി ആരാധകരെ അത്ഭുതപ്പെടുത്തി.

പ്രധാന ടീമില്‍ ഇടം കണ്ടെത്താനായില്ലെങ്കിലും, ടീമിനൊപ്പം അദ്ദേഹം ഓസ്ട്രേലിയയിലേക്ക് പോകും. നാല് സ്റ്റാന്‍ഡ്ബൈ കളിക്കാരില്‍ ഒരാളായി ബിഷ്ണോയിയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

View this post on Instagram

A post shared by Ravi Bishnoi (@bishnoi6476)

Read more