ഈ ചെറുക്കൻ എവിടെ കളിച്ചാലും ആരാധകർ അവന്റെ പേരും പറഞ്ഞ് ആഘോഷിക്കുക ആണല്ലോ, സഞ്ജുവിന്റെ ആരാധക പവറിൽ ബി.സി.സി.ഐക്കും ഞെട്ടൽ

ബൗളിങില്‍ കുല്‍ദീപ് യാദവും ബാറ്റിങില്‍ പൃഥ്വി ഷായും മിന്നിച്ചപ്പോള്‍ ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര സഞ്ജു സാംസണും സംഘവും സ്വന്തമാക്കി. ഇടക്ക് ഒന്ന് പതറിയേൺകുയിലും കുൽദീപ് യാദവിന്റെ തകർപ്പൻ ബൗളിംഗ് ഇന്ത്യയെ മത്സരത്തിൽ തിരികെ എത്തിച്ചു. മൂന്ന് മത്സരങ്ങളുടെ പരമ്പര വലിയ പ്രശ്നങ്ങൾ ഒന്നും കൂടാതെ ഇന്ത്യ സ്വന്തമാക്കി.

ബൗളറുമാരുടെ മികവിലാണ് ഇന്ത്യ രണ്ടാമത്തെ മത്സരവും സ്വന്തമാക്കിയതെന്നതാണ് ഏറ്റവുക വലിയ പ്രത്യേകത.ടോസ് നേടിയ കിവി ടീം ബാറ്റിംഗ് തിരഞ്ഞെടുത്തു. ഒരു ഘട്ടത്തിൽ വലിയ സ്കോറിലേക്ക് കുതിച്ച ടീമിനെ തടഞ്ഞത് കുൽദീപിന്റെ ഹാട്രിക്ക് പ്രകടനമാണ്. ജോ കാര്‍ട്ടര്‍ (72), ഓപ്പണറായി കളിച്ച ഇന്ത്യന്‍ വംശജന്‍ കൂടിയായ രചിന്‍ രവീന്ദ്ര (61) എന്നിവരുടെ ഫിഫ്റ്റികളാണ് സന്ദര്‍ശകരെ മാന്യമായ ടോട്ടലിലെത്തിച്ചത്. . 10 ഓവറില്‍ 51 റണ്‍സ് വിട്ടുകൊടുത്താണ് കുല്‍ദീപ് നാലു പേരെ മടക്കിയത്.

ഇന്ത്യ മറുപടി ഒട്ടും എളുപ്പം അല്ലായിരുന്നു. ഓപ്പണര്‍ പൃഥ്വി ഷായുടെ (77) വെടിക്കെട്ട് ഫിഫ്റ്റിയാണ് വിജയത്തിന് അടിത്തറയിട്ടത്. 48 ബോളുകള്‍ നേരിട്ട താരം 11 ബൗണ്ടറികളും മൂന്നു സിക്‌സറുകളും പറത്തി. 37 റൺസെടുത്ത സഞ്ജുവും മോശമാക്കിയില്ല. തുടരെ വിക്കറ്റുകൾ വീണത് ആശങ്കക്ക് കാരണം ആയെങ്കിലും ഋഷി ധവാനും താക്കൂറും ചേർന്ന് കൂടുതൽ അപകടങ്ങൾ സംഭവിക്കാതെ വിജയവര കടത്തി.

സഞ്ജു സാംസൺ എന്ന താരത്തിന്റെ നായകൻ എന്ന നിലയിലുള്ള മികവ് ഇതിനോടകം ഇന്ത്യൻ ആരാധകർ ഐ.പി.എലിലൂടെ കണ്ടതാണ്. പ്രാധാന്യം ഇല്ലാത്ത മത്സരത്തിൽ പോലും സഞ്ജു ക്രീസിൽ എത്തുമ്പോൾ ആരാധകർ അദ്ദേഹത്തിൻറെ പേര് പറഞ്ഞ് അലറി വിളിക്കുന്ന കാഴ്ചയാണ് ഇപ്പോൾ ഏറ്റവും വലിയ ചർച്ച. സഞ്ജു വളരെ കുറച്ച് കാലം കൊണ്ട് തന്നെ ആരാധക ഹൃദയത്തിൽ ഇടംപിടിച്ചതിന്റെ ലക്ഷണമാണ് ഇതെന്ന് പറയാം. രണ്ട് മത്സരങ്ങളിലും അദ്ദേഹം ക്രീസിൽ എത്തിയപ്പോൾ മുഴങ്ങിയത് ‘സഞ്ജു സഞ്ജു’ വിളി ഹന്നെ ആയിരുന്നു. സച്ചിനും കോഹ്‌ലിയും ധോണിയും ഒകെ കളിക്കുമ്പോൾ അവയുടെ പേരുകൾ പറയുന്ന പോലെ അവരുടെ പകുതി പോലും മത്സരം കളിക്കാൻ സാധികാത്ത സഞ്ജുവും.

ഭാവി ഇന്ത്യൻ നായകൻ തന്നെയാണ് സഞ്ജു എന്നാണ് ആരാധകരും പറയുന്നത്.