സര്‍പ്രൈസായി സഞ്ജു എത്തുമോ?, ടീം ഇന്ത്യ ഇങ്ങനെ

ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിന് ടീം ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യയുടെ 71ാം റിപബ്ലിക്ക് ദിനമായതില്‍ വിശേഷദിനത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ടീം ഇന്ത്യ ചിന്തിക്കുന്നില്ല. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.20ന് ഈഡന്‍ പാര്‍ക്കിലാണ് മത്സരം.

ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായി മാറ്റങ്ങളൊന്നുമില്ലാതെയാണ് ടീം ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ് ഇത്തവണയും ബെഞ്ചിലാണ് സ്ഥാനം. ഇതേവേദിയില്‍ നടന്ന ആദ്യ ട്വന്റി 20യില്‍ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു.

ഈഡന്‍ പാര്‍ക്കില്‍ അവസാനം നടന്ന ആറ് മത്സരങ്ങളില്‍ അഞ്ചിലും രണ്ടാമത് ബാറ്റ് ചെയ്യുന്നവരാണ് ജയിച്ചത്. ഓക്ലന്‍ഡിലെ രണ്ടാം മത്സരത്തിലും റണ്‍ ഒഴുകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു വിക്കറ്റ് കൂടി നേടിയാല്‍ അന്താരാഷ്ട്ര ടി20യില്‍ 50 വിക്കറ്റ് തികയ്ക്കുന്ന നാലാം കിവീസ് ബൗളറെന്ന നേട്ടത്തിലെത്തും ഇഷ് സോധി.

ടീം: രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍(വിക്കറ്റ് കീപ്പര്‍), വിരാട് കോഹ്ലി(നായകന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, നവ്ദീപ് സൈനി, ജസ്പ്രീത് ബുമ്ര