ഡല്‍ഹിയില്‍ നടന്ന രണ്ടാം ടെസ്റ്റിലും വിജയിച്ച് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി തുടര്‍ച്ചയായി നാലാം തവണയും നിലനിര്‍ത്തിയിരിക്കുകയാണ് ടീം ഇന്ത്യ. എന്നിരുന്നാലും, കെഎല്‍ രാഹുലിന്റെ ഫോമില്ലായ്മ സംസാര വിഷയമാണ്. ഇത് പരമ്പരയില്‍ താരത്തിന്റെ സ്ഥാനത്തിന്മേല്‍ നിഴല്‍ വീഴത്തി. ഇത് രാഹുലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കി, രോഹിത് ശര്‍മ്മയിലേക്ക് പുതിയ ഡെപ്യൂട്ടിയെ നിയമിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചു.
ഇപ്പോഴിതാ ഹോം മത്സരങ്ങള്‍ക്ക് വൈസ് ക്യാപ്റ്റനെ നിയമിക്കുന്നതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഹോം സാഹചര്യങ്ങളില്‍ ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റനെ നോമിനേറ്റ് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മുന്‍ കോച്ച് രവി ശാസ്ത്രി നിര്‍ദ്ദേശിച്ചു.
ക്യാപ്റ്റനിലേക്ക് ഒരു ഡെപ്യൂട്ടി നിയമിക്കുന്നത് അനാവശ്യമായ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുമെന്നും ക്യാപ്റ്റന്‍ കളിക്കളത്തില്‍ നിന്ന് പുറത്തുപോകേണ്ടിവരുമ്പോള്‍ ടീമിനെ നയിക്കാന്‍ ഒരു കളിക്കാരനെയാണ് ടീം നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Read more
വൈസ് ക്യാപ്റ്റന്‍ എന്ന ടാഗ് മോശം പ്രകടനം നടത്തുമ്പോള്‍ ആ താരത്തിന് ഒരു സംരക്ഷണമാണ്. അവനെ മോശം ഫോമിലും ടീമിന് വേഗം മാറ്റാനാവില്ല. എന്നാല്‍ അങ്ങനൊരു ടാഗ് ഇല്ലെങ്കില്‍ കഴിവുള്ളവരെ ആ സ്ഥാനത്തേക്ക് അനായാസം കൊണ്ടുവരാനാകും. ഹോം സാഹചര്യത്തില്‍ വൈസ് ക്യാപ്റ്റനെ നിയോഗിക്കുന്നത് വ്യക്തിപരമായി ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ വിദേശ സാഹചര്യങ്ങളില്‍ ഇത് വ്യത്യസ്തമാണ്- രവി ശാസ്ത്രി പറഞ്ഞു.