എന്റെ ബുദ്ധി കമ്പനി കാണാൻ കിടക്കുന്നതേ ഉള്ളു, ആ താരത്തെ വെച്ച് എന്റെ പിള്ളേർ കപ്പടിക്കും; ആത്മവിശ്വാസത്തിൽ ഗംഭീർ

ഐ‌പി‌എൽ മിനി-ലേലത്തിൽ വിദേശ കളിക്കാർ തന്നെയാണ് ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കിയതെന്ന് നിസംശയം പറയാം. ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറാൻ എല്ലാ റെക്കോർഡുകളും തകർത്ത് ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ക്രിക്കറ്റ് താരമായി.

തന്റെ ആദ്യ ടീമായ പഞ്ചാബ് കിംഗ്‌സ് 18.5 കോടി രൂപയ്ക്ക് സാമിനെ സ്വന്തമാക്കി, അദ്ദേഹത്തിന്റെ സഹതാരങ്ങളായ ബെൻ സ്റ്റോക്‌സ് (16.25 കോടി രൂപ), ഹാരി ബ്രൂക്ക് എന്നിവരെ യഥാക്രമം ചെന്നൈ സൂപ്പർ കിംഗ്‌സും സൺറൈസേഴ്‌സ് ഹൈദരാബാദും സ്വന്തമാക്കി. ഓസ്‌ട്രേലിയയുടെ കാമറൂൺ ഗ്രീനിനെ മുംബൈ ഇന്ത്യൻസ് 17.5 കോടി രൂപയ്ക്ക് വാങ്ങി, ലീഗിലെ എക്കാലത്തെയും വിലയേറിയ രണ്ടാമത്തെ താരമായി അദ്ദേഹം മാറി.

ഓസ്‌ട്രേലിയൻ, ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങൾക്ക് പുറമെ കരീബിയൻ ബാറ്റർ നിക്കോളാസ് പൂരനും മികച്ച വരുമാനമാണ് കിട്ടിയിരിക്കുന്നത്. വരാനിരിക്കുന്ന ഐപിഎൽ സീസണിൽ 16 കോടി രൂപയ്ക്കാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് വെസ്റ്റ് ഇൻഡീസ് വൈറ്റ് ബോൾ ക്യാപ്റ്റനെ സ്വന്തമാക്കിയത്.

അദ്ദേഹത്തിന്റെ ഐപിഎൽ നമ്പറുകൾ അത്ര ശ്രദ്ധേയമല്ല എന്നതിനാൽ തന്നെ അതൊരു മികച്ച ലേലമായിട്ടാണ് പറയുന്നത്. സൺറൈസേഴ്‌സ് ഹൈദരാബാദിനെ പ്രതിനിധീകരിച്ച അവസാന പതിപ്പിൽ, 14 ലീഗ് മത്സരങ്ങളിൽ നിന്നായി 308 റൺസാണ് അദ്ദേഹം നേടിയത്.

എന്നാൽ കഴിഞ്ഞ സീസണിലെ പൂരന്റെ പ്രകടനത്തിൽ എൽഎസ്ജി മാനേജ്‌മെന്റ് മതിപ്പ് ഉളവാക്കിയിട്ടുണ്ട്. താരത്തിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറ്റം പറഞ്ഞവരോട് ഗംഭീർ പറയുന്നത് ഇങ്ങനെ.

“ഞാൻ കഴിഞ്ഞ സീസണിലേക്ക് നോക്കുന്നില്ല. കളിക്കാരന്റെ കഴിവും സ്വാധീനവും ഞാൻ നോക്കുന്നു. ഈ ടൂർണമെന്റ് 500-600 റൺസ് നേടേണ്ടതില്ല . ഒരു സീസണിൽ ആ കളിക്കാരന് നിങ്ങളെ 2-3 മത്സരങ്ങൾ വിജയിപ്പിക്കാൻ കഴിയും, കൂടാതെ അവന് പരിചയസമ്പത്തുണ്ട്. അത്തരമൊരു കളിക്കാരനെ നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ, ടീമിന്റെ പ്ലാനുകൾ അദ്ദേഹവുമായി ബന്ധപ്പെട്ട് മുന്നോട്ട് കൊണ്ടുപോകാൻ പറ്റും, ”ഗംഭീർ ജിയോ സിനിമയോട് പറഞ്ഞു.