മുൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് 2015 ഒക്ടോബറിലാണ് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് ആണ് വിരമിക്കൽ പ്രഖ്യാപിച്ചത്. നജാഫ്ഗഢിലെ നവാബ് എന്നറിയപ്പെടുന്ന സെവാഗിന് മത്സരത്തിൻ്റെ ആദ്യ പന്ത് മുതൽ തന്നെ ബൗളർമാരെ തകർത്തെറിഞ്ഞ് അവരെ നശിപ്പിക്കുന്ന രീതിയിൽ ഉള്ള ബാറ്റിംഗ് നടത്തുന്ന രീതി ഉണ്ടായിരുന്നു. 2011 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൻ്റെ ഒരു പ്രധാന ഭാഗമായിരുന്നു, ടൂർണമെൻ്റിലെ മിക്ക മത്സരങ്ങളിലും മത്സരത്തിലെ ആദ്യ പന്ത് ബൗണ്ടറി അടിച്ച് ഇന്ത്യക്ക് ആഗ്രഹിച്ച രീതിയിൽ ഉള്ള തുടക്കമാണ് നൽകിയത്.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഡിപി വേൾഡ് ഇൻ്റർനാഷണൽ ലീഗ് ടി 20 (ഐഎൽടി 20) 2025 ൻ്റെ സ്റ്റാർ-സ്റ്റഡ്ഡ് കമൻ്ററി പാനലിൽ അംഗമായ സെവാഗ്, തൻ്റെ സജീവമായ കളി ദിവസങ്ങളിൽ ബോളർമാർക്ക് ഭീഷണി ആയിരുന്ന താരമായ സെവാഗ് നിലവിലെ തന്റെ അവസ്ഥയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ:
“ഏതെങ്കിലും ഇന്ത്യൻ കളിക്കാരൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നോ ഐപിഎല്ലിൽ നിന്നോ വിരമിച്ചിട്ടുണ്ടെങ്കിൽ, അവർ കളിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ ടൂർണമെൻ്റ് അവർക്ക് ഒരു മികച്ച വേദിയാണ്. ദിനേശ് കാർത്തിക് SA20 യിൽ പോയി അദ്ദേഹം അവിടെ പങ്കെടുത്തു. അതിനാൽ, ചില ഇന്ത്യൻ താരങ്ങൾ DP World ILT20 ലും പങ്കെടുക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. യുവരാജ് സിംഗ് ഈ ടൂർണമെൻ്റിൽ കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ഇപ്പോൾ ഫാസ്റ്റ് ബോളിങ്ങിൽ പഴയത് പോലെ കളിക്കാൻ പറ്റില്ല. അതിനാൽ തന്നെ ഞാൻ ഈ ടൂർണമെന്റിൽ കളിക്കാൻ ആഗ്രഹിക്കുന്നില്ല ” സെവാഗ് പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ലീഗുകൾ താരത്യമപ്പെടുത്താൻ പറ്റില്ല എന്നും ഓരോ ലീഗിനും അതിന്റെതായ ഗുണങ്ങൾ ഉണ്ടെന്നും സെവാഗ് ഓർമിപ്പിച്ചു.
I am too old to play now, I can't handle fast-bowling now, says Virender Sehwag who toyed premier fast bowlers during his peak. @Cricketracker @ILT20Official pic.twitter.com/zT4Bk1GViH
— चिरकुट ज़िंदगी (@Chirayu_Jain26) February 6, 2025