എന്റെ കൂട്ടുകാരാ, നിന്നെ ആണോ ജഡേജ മോനെ ഞാൻ ചുമ്മാ ഇരുന്ന് വിമർശിച്ചത്; ജഡേജയുടെ ട്വിറ്റർ പോസ്റ്റ് വൈറൽ

ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ വ്യാഴാഴ്ച കുറിച്ച ഒരു ട്വീറ്റ് വളരെ വേഗം വൈറൽ ആയിരിക്കുകയാണ്. ലെജന്ഡ്സ് ക്രിക്കറ്റ് ലീഗ് മത്സരത്തിലെ പ്രസന്റേഷൻ സമയത്ത് സഞ്ജയ് മഞ്ജരേക്കറുടെ ഫോട്ടോ പോസ്റ്റ് ചെയ്തിട്ട് ” എന്റെ പ്രിയ സുഹൃത്തിനെ സ്‌ക്രീനിൽ കാണുന്നു.” എന്നാണ് ജഡേജ കുറിച്ചത്.

2019 മുതൽ രണ്ട് ക്രിക്കറ്റ് താരങ്ങൾക്കുമിടയിൽ ഉള്ള ബന്ധം അത്ര നല്ല രീതിയിൽ അല്ല. ഏകദിന ലോകകപ്പിനിടെ ജഡേജയെ “ബിറ്റ്സ് ആൻഡ് പീസ്” ക്രിക്കറ്റ് കളിക്കാരനെന്ന് വിശേഷിപ്പിച്ചാണ് മഞ്ജരേക്കർ ഇതിന് തുടക്കമിട്ടത്. ഇതിന് ജഡേജ മറുപടി നൽകുകയും ചെയ്തിരുന്നു.

അതിനുശേഷം, മഞ്ജരേക്കർ ഓൾറൗണ്ടറെ പ്രശംസിക്കുകയും വിമർശിക്കുകയും ചെയ്തിട്ടുണ്ട്, അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളും പ്രത്യേക ശ്രദ്ധ നേടി.

ഏറ്റവുമൊടുവിൽ, ജഡേജ പ്രധാന സംഭാവന നൽകിയ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ഏഷ്യാ കപ്പ് ഗ്രൂപ്പ് എ വിജയത്തിന് ശേഷം, മത്സരത്തിന് ശേഷം മഞ്ജരേക്കറിന് ഇടംകൈയ്യനെ അഭിമുഖം ചെയ്യേണ്ടിവന്നു. തന്നോട് സംസാരിക്കാൻ ജഡേജയ്ക്ക് ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ചാണ് അദ്ദേഹം അഭിമുഖം ആരംഭിച്ചത്. 32-കാരൻ കുഴപ്പം ഇല്ലെന്നുള മറുപടി നൽകി.

എന്തായാലും ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് ശത്രുക്കളാണ് ഇപ്പോൾ ഒന്നിച്ചിരിക്കുന്നത്. അതിനാൽ തന്നെ ട്വിറ്ററിൽ അതൊക്കെ ആഘോഷിക്കുകയാണ് ആരാധകർ.