ട്രോളുകളിൽ നിറഞ്ഞ് മുംബൈ താരം, ടീമിൽ മാറ്റങ്ങൾ ഉണ്ടായേക്കും

ജയം ഉറപ്പിച്ച മത്സരത്തിൽ അപ്രതീക്ഷിത തോൽവി നേരിട്ടതിന്റെ കലിപ്പ് മുംബൈ ആരാധകർക്ക് ഇതുവരെ തീർന്നിട്ടില്ല. ഐ.പി.എൽ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ റൺ വിട്ടു കൊടുത്ത സ്പെലിൽ ഒന്നെറിഞ്ഞ ഡാനിയേൽ സാംസാണ് മുംബൈ ആരാധകരുടെ പൊങ്കാലക്ക് ഇരയായിരിക്കുന്നത്.

കൊൽക്കത്ത അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 101 റൺസിൽ നിൽക്കെ 14ാം ഓവറിലാണ് പാറ്റ് കമിൻസ് ടീമിന്റെ വിജയപ്രതീക്ഷയിലേക്ക് ബാറ്റു വീശാനെത്തുന്നത്.നാട്ടുകാരനായ സാംസ്. കൊൽക്കത്തക്ക് ജയിക്കാൻ വേണ്ടത് 30 പന്തിൽ 35 റൺസ്.നിർദയം സാംസിനെ ശിക്ഷിച്ച കമിൻസ് ആ ഓവറിൽ കഥ തീർത്തു.6,4,6,6,2 (നോബൗൾ), 4,6 എന്നിങ്ങനെയായിരുന്നു കമിൻസിന്റെ വെടിക്കെട്ട്. ഒറ്റ ഓവറിൽ സാംസ് വഴങ്ങിയത് 35 റൺസ്.ഈ സീസണിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന താരമായി സാംസ്.മുൻ സീസണുകളിൽ ഹർഷൽ പട്ടേലും പ്രശാന്ത് പരമേശ്വരനും 37 റൺസ് വഴങ്ങിയതാണ്.വഴങ്ങിയതാണ് നിലവിലെ റെക്കോഡ്.

വലിയ പ്രതീക്ഷയോടെ ടീമിലെത്തിയ സാംസ് 3 മത്സരത്തിലും നിരാശപ്പെടുത്തിയിരുന്നു സാംസിനെ ” എല്ലാവർക്കും ഇഷ്ട്ടം പോലെ റൺസെടുക്കാം”, “റൺ റൺ ഫ്രീ റൺ”, “ഇവന് പകരം അർജുൻ ടെൻഡുൽക്കർ
മതിയായിരുന്നു ” തുടങ്ങിയ ട്രോളുകളാണ് നിറയുന്നത്.

എന്തായാലും വരും മത്സരങ്ങളിൽ താരം കളിക്കുമോ എന്ന കാര്യം സംശയമാണ്.