'എം എസ് ധോണി ഹുക്ക വലിക്കാറുണ്ട്'....; ഒടുവിൽ വിവാദ പരാമർശത്തിൽ പ്രതികരണവുമായി ഇർഫാൻ പത്താൻ

മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിക്കെതിരെ 2020-ൽ ഇർഫാൻ പത്താൻ നടത്തിയ പരാമർശം വൈറൽ ആകുന്നു. താൻ ടീമിൽ നിന്ന് തഴയപ്പെട്ടതിന് പിന്നിൽ ധോണിക്ക് പങ്കുണ്ടെന്ന് ആരോപിച്ച പത്താൻ ക്യാപ്റ്റൻ കൂളിന് ഹുക്ക വലിക്കുന്ന ശീലമുണ്ടെന്ന് പറയാതെ പറഞ്ഞുവച്ചു. 2020ൽ നടത്തിയ ഒരു അഭിമുഖത്തിലായിരുന്നു പത്താൻ ഇക്കാര്യം പറയുന്നത്.

എന്നാൽ 5 വർഷങ്ങൾക്ക് മുൻപ് പറഞ്ഞ കാര്യം ഇപ്പോൾ എങ്ങനെയാണ് വൈറൽ ആകുന്നതെന്ന് ചോദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.

Read more

‘അര പതിറ്റാണ്ട് മുമ്പുള്ള വീഡിയോ വൈറലാകുന്നതിന് പിന്നിൽ പിആർ ലോബിയാണോ അതോ ആരാധക യുദ്ധമാണോ’ എന്നാണ് പത്താൻ ചോദിക്കിന്നത്. എക്‌സിലാണ് പത്താൻ തന്റെ പ്രതികരണം കുറിച്ചത്.