അടുത്ത സീസണില്‍ ഉണ്ടാവും, പക്ഷെ ചെന്നൈയ്ക്കായി കളിക്കുമോ എന്നറിയില്ല; തുറന്നു പറഞ്ഞ് ധോണി

ഐപിഎല്‍ പതിനാലാം സീസണ്‍ യുഎഇയില്‍ പുരോഗമിക്കുകയാണ്. ടൂര്‍ണമെന്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഓരോ മത്സരം കഴിയുമ്പോഴും നായകന്‍ എംഎസ് ധോണിയുടെ പ്രകടനം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചാവിഷയമായി മാറുകയാണ്. 40 കാരനായ ധോണി ഈ സീസണിനു ശേഷം കളി മതിയാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ഇതിനോടൊപ്പം ശക്തമാണ്. ഇപ്പോഴിതാ വിരമിക്കില്ലെന്ന് പറയുന്ന ധോണി എന്നാല്‍ വരുന്ന സീസണില്‍ ചെന്നൈയ്ക്കായി കളിക്കുമോ എന്നറിയില്ലെന്ന് തുറന്നു പറഞ്ഞു.

‘മഞ്ഞക്കുപ്പായത്തില്‍ അടുത്ത സീസണിലും നിങ്ങള്‍ക്ക് എന്നെ കാണാം. പക്ഷേ ചെന്നൈക്ക് വേണ്ടി ഞാന്‍ കളിക്കുമോ എന്ന് പറയാനാവില്ല. അനിശ്ചിതത്വങ്ങളാണ് മുമ്പില്‍ വരുന്നത്. പുതിയ രണ്ട് ടീമുകള്‍ കൂടി എത്തുന്നു. റിറ്റെന്‍ഷന്‍ ചട്ടങ്ങള്‍ എന്തെല്ലാമാവും എന്ന് അറിയില്ല’ ധോണി പറഞ്ഞു.

CSK vs RR, Indian Premier League: What MS Dhoni Said About "Getting Old And  Being Fit" | Cricket News

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹോംഗ്രൗണ്ടായ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ വിടവാങ്ങല്‍ മല്‍സരം കളിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ധോണി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ ആരാധകരെ വളരെയധികം ആവേശത്തിലാക്കിയിരിക്കുകയാണ്. അടുത്ത സീസണിലും താന്‍ ഉണ്ടാവുമെന്ന ധോണിയുടെ വെളിപ്പെടുത്തല്‍ വളരെ വേഗത്തില്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയും ചെയ്തിരുന്നു.

MS Dhoni Mentor: 'Conflict of Interest' complaint filed against MS Dhoni

രാജ്യാന്തര മത്സരങ്ങളില്‍നിന്ന് 2020 ഓഗസ്റ്റില്‍ വിരമിച്ച ധോണി നിലവില്‍ ഐപിഎലില്‍ മാത്രമാണ് കളിക്കുന്നത്. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി സംബന്ധിച്ച് ആര്‍ക്കും സംശയങ്ങളില്ലെങ്കിലും ബാറ്റിംഗില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് ആരാധകരെ പോലും വിഷമിപ്പിക്കുകയാണ്. വരാനിരിക്കുന്ന ടി20 ലോക കപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മെന്ററായി ധോണിയുണ്ട്.