ടെസ്റ്റ് ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍മാരുടെ ലിസ്റ്റില്‍ ആദ്യ അഞ്ചിലുള്ള ഏക ഏഷ്യക്കാരന്‍

രാഹുല്‍ സത്യനാഥ്

എം.എസ് ധോണിയുടെ ടെസ്റ്റ് കരിയര്‍ അയാള്‍ തന്നെ സെറ്റ് ചെയ്ത വൈറ്റ് ബോള്‍ ലെഗസിയുടെ അടുത്തൊന്നും എത്തില്ലെങ്കിലും ഒരു വിക്കറ്റ് കീപ്പര്‍ എന്ന നിലയ്ക്കും വിക്കറ്റ് കീപ്പര്‍ ബാറ്റർ എന്ന നിലക്കും മികച്ചവരുടെ ലിസ്റ്റിലാണെന്ന് നിസ്സംശയം പറയാം. മികച്ച സ്‌പെഷ്യലിസ്റ്റ് ബാറ്റർമാരുടെ ബെഞ്ച്മാര്‍ക്കായ 50 ആവറേജിനോട് താരതമ്യം ചെയ്യുന്നതാണ് ഏറ്റവും വലിയ കുഴപ്പം.

ആന്റി ഫ്ളവര്‍, ആദം ഗില്‍ക്രിസ്റ്റ് എന്നിവരാണ് ടെസ്റ്റ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പിംഗ് ബാറ്റേഴ്സ് എന്ന് നിസ്സംശയം പറയാം. എന്നാല്‍ ഏഷ്യയില്‍ നിന്ന് എടുത്താല്‍ ധോണി നേടിയ കണക്കിന്റെ അടുത്തൊന്നും ആരുമില്ല താനും. ഏഷ്യയില്‍ നിന്ന് വിക്കറ്റ് കീപ്പറായി കൂടുതല്‍ കാലം കളിക്കാനും അത്യാവശ്യം മികച്ച സ്റ്റാറ്റസ്  നേടാനും എളുപ്പമല്ല. പ്രധാന കാരണം ഏഷ്യന്‍ കണ്ടീഷന്‍സിലുള്ള ചൂടും ഹ്യൂമിഡിറ്റിയും, കൂടുതല്‍ നേരം സ്പിന്നര്‍മാര്‍ക്കെതിരെ കീപ്പ് ചെയ്യേണ്ട mental and physical fatigue, നാലാം ദിനവും അഞ്ചാം ദിനവും കൂടുതല്‍ കുത്തിത്തിരിയുന്ന പിച്ചുകളില്‍ ബാറ്റും ചെയ്യുന്നതൊക്കെ തന്നെ കാരണം. ധോണിയുടെ കാര്യം എടുത്താല്‍ ക്യാപ്റ്റന്‍സിയുടെ അധിക ചുമതലയുമുണ്ടായിരുന്നു. കണക്കുകള്‍ കൂടുതല്‍ മാച്ച് കളിച്ചിട്ടല്ലേ എന്ന് ചോദിക്കുന്നവരൊന്ന് അറിയാന്‍ വേണ്ടിയാണ് ഇതെല്ലം പറഞ്ഞത്.

Mahendra Singh Dhoni Retires From Test Cricket - The New York Times

ധോണിയുടെ ചില ടെസ്റ്റ് കണക്കുകളിലേക്ക്

*Most runs as wicket-keeper*
1. Adam Gilchrist- 5570 (137 innings)
2. Mark Boucher- 5515 (206 innings)
3. MS Dhoni- 4876 (144 innings)
4. Alec Stewart- 4540 (145 innings)
5. Andy Flower- 4404 (100 innings)

*Most dismissals as wicket-keeper*
1. Mark Boucher- 555 (281 innings)
2. Adam Gilchrist- 416 (191 innings)
3. Ian Healy- 395 (224 innings)
4. Rod Marsh- 355 (182 innings)
5. MS Dhoni- 294 (166 innings)

Watch: Two years ago on this day, MS Dhoni shocked the cricketing world by retiring from

*Best average as wicket-keeper (Min:100 innings)*
1. Andy Flower- 53.70
2. Adam Gilchrist- 47.60
3. Matt Prior- 40.18
4. BJ Watling- 39.05
5. MS Dhoni- 38.09

*Most runs (Batting position 6 and below)*
1. Mark Boucher- 5497
2. Kapil Dev- 5116
3. Adam Gilchrist- 5074
4. MS Dhoni- 4717
5. Dan Vettori- 4366

May be an image of 2 people, sky and text that says "ടെസ്റ്റ് ക്രിക്കറ്റിൻ്റെ ചരിത്രത്തിൽ ടോപ് 5 വിക്കറ്റ് കീപ്പർമാരുടെ റൺ ലിസ്റ്റിലും ഡിസ്മിസ്സൽസ് ലിസ്റ്റിലുമുള്ള ഒരേയൊരു ഏഷ്യക്കാരൻ SUBSCRIBE *MS Dhoni fTMM leme mMalayam"

PS- ഏഷ്യക്കാരന്‍ സംഗക്കാര എന്ത്യേ എന്ന ചോദ്യം പലരും ചോദിക്കും എന്നുള്ളത് കൊണ്ട് മുന്‍കൂട്ടി പറയുന്നു- അദ്ദേഹം ശ്രീലങ്കയുടെ ടെസ്റ്റ് കീപ്പറായി കളിച്ചത് 48 മാച്ചുകളാണ്. ബാറ്റിംഗ് ശരാശരി 40 ആയിരുന്നു. എല്ലാ ഫോര്‍മാറ്റിലും കീപ്പറായി തുടരാനുള്ള ബുദ്ധിമുട്ട് കൊണ്ടും, പ്രസന്ന ജയവര്‍ധന എന്ന മറ്റൊരു സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വന്നതു കൊണ്ടും സംഗക്കാര ടെസ്റ്റ് കീപ്പിംഗ് ഒഴിവാക്കിയിരുന്നു.

കടപ്പാട്: സ്പോർട്സ് പാരഡിസോ ക്ലബ്