IPL 2025: കോഹ്ലിയും രോഹിതുമല്ല, അവനാണ് എന്റെ ക്രഷ്, ആ താരമാണ് എനിക്ക് എല്ലാം, അവനോട് എനിക്ക് പറയാനുളളത്, വെളിപ്പെടുത്തി മിസ് ഇന്ത്യ

ഐപിഎല്‍ 2025ല്‍ നായകനായും ബാറ്ററായും ഗുജറാത്ത് ടൈറ്റന്‍സ് ടീമിനായി ശ്രദ്ധേയ പ്രകടനമാണ് ശുഭ്മാന്‍ ഗില്‍ കാഴ്ചവയ്ക്കുന്നത്. ഹൈദരാബാദിനെതിരായ ഇന്നലത്തെ മത്സരത്തിലും അര്‍ധസെഞ്ച്വറി നേടി ടീമിനെ മുന്നില്‍ നിന്ന് നയിച്ചത് ഗില്‍ ആയിരുന്നു. ഇക്കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീം കിരീടം നേടിയതിലും നിര്‍ണായക പങ്കാണ് ഗില്‍ വഹിച്ചത്. ഇന്ത്യന്‍ ടീമിന്റെ ഭാവി നായകനായി പലരും അഭിപ്രായപ്പെട്ട താരം കൂടിയാണ് ശുഭ്മാന്‍ ഗില്‍.

അതേസമയം ഗില്ലാണ് തന്റെ ക്രിക്കറ്റ് ക്രഷ് എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഫെമിനി മിസ് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ട നന്ദിനി ഗുപ്ത. ഗില്ലാണ് തന്റെ എറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് താരമെന്നും ക്രഷ് എന്നും നന്ദിനി ഗുപ്ത വെളിപ്പെടുത്തി. ഒരഭിമുഖത്തിലായിരുന്നു ഫെമിന മിസ് ഇന്ത്യ 2023 ആയി തിരഞ്ഞെടുക്കപ്പെട്ട നന്ദിനി മനസുതുറന്നത്. ഒരു ബുദ്ധിമുട്ടേറിയ ലോകകപ്പ് മത്സരത്തില്‍ വിരാട് കോഹ്ലിക്ക് നിങ്ങള്‍ എന്താണ് ഉപദേശം നല്‍കുകയെന്നായിരുന്നു നന്ദിനി ഗുപ്തയോടുളള അടുത്ത ചോദ്യം.

ഇതിന് മറുപടിയായി കോഹ്ലിക്ക് തന്റെ ഉപദേശത്തിന്റെ ആവശ്യമില്ലെന്ന് അവര്‍ പറഞ്ഞു. എനിക്ക് തോന്നുന്നില്ല വിരാട് കോഹ്ലിക്ക് ഉപദേശം ആവശ്യമുണ്ടെന്ന്. അദ്ദേഹം കിങ് കോഹ്ലിയെന്നാണ് അറിയപ്പെടുന്നത്. അദ്ദേഹം ഒരു രാജാവിനെ പോലെ കളിക്കുന്നു. ‘അവന്‍ ഒരു രാജാവിനെപ്പോലെ ഗര്‍ജിക്കും, അവന്‍ ലോകകപ്പ് നേടും,’ അവര്‍ പറഞ്ഞു.

Read more