“എന്റെ മുഖത്ത് ഏഴ് മുറിവുകൾ”; സ്കിൻ കാൻസറിനെതിരായ പോരാട്ടത്തിൽ സഹതാരങ്ങൾക്ക് മുന്നറിയിപ്പുമായി മൈക്കൽ ക്ലാർക്ക് 

സ്കിൻ കാൻസറിനെതിരായ തന്റെ പോരാട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഓസ്‌ട്രേലിയൻ മുൻ നായകൻ മൈക്കൽ ക്ലാർക്ക്. തന്റെ മുഖത്ത് ഏഴ് മുറിപാടുകൾ ഉണ്ടെന്നും പരിശോധനയ്ക്കായി ഓരോ ആറ് മാസത്തിലും തന്റെ ഡെർമറ്റോളജിസ്റ്റിനെ സന്ദർശിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം ഓഗസ്റ്റിൽ തനിക്ക് സ്കിൻ കാൻസറാണെന്ന് ക്ലാർക്ക് വെളിപ്പെടുത്തിയിരുന്നു.

“എന്റെ മുഖത്ത് നിരവധി മുറിവുകൾ ഉണ്ടായിട്ടുണ്ട്. നാലാഴ്ച മുമ്പ് എന്റെ മൂക്ക് മുറിഞ്ഞിരുന്നു. ആറ് മാസത്തിലൊരിക്കൽ ഞാൻ എന്റെ ഡെർമറ്റോളജിസ്റ്റിനെ സന്ദർശിക്കുന്നു,” ക്ലാർക്ക് പറഞ്ഞു. എന്റെ മുഖത്ത് ഏഴ് മുറിവുകൾ ഉണ്ടായിട്ടുണ്ട്. എനിക്ക് അവ മറയ്ക്കാൻ കഴിയില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.

2006-ൽ ഡോക്ടർമാർ അദ്ദേഹത്തിന്റെ മുഖത്ത് പാടുകൾ കണ്ടെത്തിയപ്പോഴാണ് ആദ്യമായി രോഗനിർണയം നടത്തിയത്. അതിനുശേഷം നിരവധി ചികിത്സകൾക്ക് വിധേയനായി. കളിക്കളത്തിൽ വെയിലത്ത് ചെലവഴിച്ച സമയമാണ് അദ്ദേഹത്തിന് സ്കിൻ ക്യാൻസർ വന്നതെന്ന് ക്ലാർക്ക് പറഞ്ഞു.

“ധാരാളം ക്രിക്കറ്റ് കളിക്കാർ സ്കിൻ ക്യാൻസർ പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്. അത് വെയിലത്ത് അവർ അധിക സമയം ചെലവഴിക്കുന്നതിനാലാണ്,” അദ്ദേഹം 2023-ൽ ‘ഡെയ്‌ലി ടെലിഗ്രാഫി’നോട് പറഞ്ഞിരുന്നു.

Read more

“ഇന്ത്യയിൽ എട്ട് മണിക്കൂർ ഫീൽഡിംഗ് നടത്തുന്നതും ബാഗി ഗ്രീൻ തൊപ്പി ധരിക്കുന്നതും സങ്കൽപ്പിക്കുക. നിങ്ങൾ നിങ്ങളുടെ ചെവിയും മുഖവും സംരക്ഷിക്കുന്നില്ല. എന്റെ കരിയറിൽ ഉടനീളം ഞാൻ വെയിലത്ത് ആയിരുന്നു. ഞാൻ സൺസ്ക്രീൻ പുരട്ടുന്നത് ഉറപ്പാക്കുന്നു, പക്ഷേ വിയർപ്പിനുശേഷം അത് ഇല്ലാതാകുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു