MI VS CSK: കത്തിജ്വലിച്ച് സൂര്യൻ; ചെന്നൈക്കെതിരെ ബൗണ്ടറി മഴ പെയ്യിച്ച് സൂര്യകുമാർ യാദവ്; മുംബൈ ഇന്ത്യൻസ് വേറെ ലെവൽ

ഐപിഎലിൽ ചെന്നൈക്കെതിരെ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ രോഹിത് ശർമ്മയെ കൂടാതെ തന്റെ പഴയ ഫോമിലേക്ക് തിരികെയെത്തി സൂര്യകുമാർ യാദവ്. താരം 28 പന്തുകളിൽ നിന്നായി 6 ഫോറും 3 സിക്സറുമടക്കം 56* റൺസാണ് നേടിയിരിക്കുന്നത്. മികച്ച തുടക്കമാണ് മുംബൈ ഇന്ത്യൻസിന് ഓപ്പണർമാരായ റയാൻ റെക്കിൽട്ടണും രോഹിത് ശർമ്മയും ചേർന്ന് നേടിയത്. റയാൻ 19 പന്തിൽ 3 ഫോറം ഒരു സിക്‌സും അടക്കം 24 റൺസ് നേടി.

മുംബൈക്കതിരെ ചെന്നൈ 177 റൺസ് വിജയലക്ഷ്യം പടുത്തുയർത്തി. ചെന്നൈക്കായി രവീന്ദ്ര ജഡേജ 35 പന്തുകളിൽ നിന്നായി 4 ഫോറും 2 സിക്സറുമടക്കം 53 റൺസ് നേടി. കൂടാതെ ശിവം ദുബൈ 32 പന്തുകളിൽ നിന്നായി 4 സിക്‌സറും 2 ഫോറും അടക്കം 50 റൺസ് നേടി. കൂടാതെ ആയുഷ് മഹ്‌ത്രെ 32 റൺസ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച് വെച്ചു. എന്നാൽ രചിൻ രവീന്ദ്ര (5), ഷായ്ക്ക് റഷീദ് (19) എം എസ് ധോണി (4) എന്നിവർ നിറം മങ്ങി.

ആദ്യ മത്സരങ്ങൾ പരാജയപ്പെട്ടെങ്കിലും ഇപ്പോൾ വിജയത്തിന്റെ വഴിയിൽ തിരിച്ചെത്തിയെ മുംബൈ ഇന്ത്യൻസിൽ ആരാധകർക്ക് വൻ പ്രതീക്ഷയാണുള്ളത്. ഇന്നത്തെ ദിവസം ക്രിക്കറ്റ് ആരാധകർക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. ആർസിബിക്കായി വിരാട് കോഹ്‌ലിയും മുംബൈക്കായി രോഹിത് ശർമ്മയും സൂര്യകുമാർ യാദവും ഗംഭീര തിരിച്ച് വരവാണ് നടത്തിയിരിക്കുന്നത്.

Latest Stories

കേന്ദ്രസര്‍ക്കാറിന്റെ ഭാഷയില്‍ സുപ്രീംകോടതിയും സംസാരിക്കുന്നു; റോഹിങ്ക്യകളെ ഇന്ത്യ മ്യാന്മാര്‍ കടലില്‍ ഇറക്കി വിട്ടത് ഞെട്ടിച്ചു; ആഞ്ഞടിച്ച് പ്രശാന്ത് ഭൂഷണ്‍

ഭീകരവാദവും ഭിക്ഷാടനവും, മുന്‍പന്തിയില്‍ പാകിസ്ഥാന്‍ തന്നെ; പാക് പൗരന്മാര്‍ക്ക് ഇനി യുഎഇയില്‍ വിസ ലഭിക്കുക അതികഠിനം; പാക് ഭിക്ഷാടകരുടെ കണക്കുകള്‍ പുറത്ത്

തുര്‍ക്കി ഫാഷന്‍ ഇന്ത്യയില്‍ വേണ്ട; വസ്ത്രങ്ങളിലും തിരിച്ചടി നല്‍കി ഇന്ത്യന്‍ കമ്പനികള്‍; മിന്ത്ര-അജിയോ സൈറ്റുകള്‍ തുര്‍ക്കി ഉത്പന്നങ്ങള്‍ ഒഴിവാക്കി

LSG VS SRH: നിന്റെ ശമ്പളം മറന്നേക്ക്, തോൽവിക്ക് ഞാൻ എന്തിന് പൈസ തരണം; വീണ്ടും ഫൊപ്പായി ഋഷഭ് പന്ത്

പാലക്കാട് വീണ്ടും കാട്ടാന ആക്രമണം; ടാപ്പിംഗ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

LSG VS SRH: വണ്ടിയിൽ കൊള്ളിക്കാതെടാ, പന്ത് വാവ ഉണ്ടാക്കുന്ന ചിലവ് തന്നെ സഹിക്കാൻ വയ്യ; ലക്‌നൗവിന് ഗംഭീര തുടക്കം

പ്രതിനിധി സംഘത്തിനൊപ്പം ആദ്യം പോകുന്നത് ഗയാനയിലേക്ക്; ഒടുവില്‍ അമേരിക്കയിലേക്ക്, പ്രതികരണവുമായി ശശി തരൂര്‍

ഇത് വീഴ്ചയല്ല, കുറ്റകൃത്യമാണ്; ജയശങ്കറിന്റേത് വിനാശകരമായ മൗനം'; പാകിസ്ഥാനെ അറിയിച്ച് നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്ക് എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടമായി?; ചോദ്യം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

ഇഡി ഉദ്യോഗസ്ഥരെല്ലാം ഹരിശ്ചന്ദ്രന്‍മാരാണെന്ന അഭിപ്രായമില്ല; ഇഡിയിലുള്ളത് അധികവും സഖാക്കളെന്ന് കെ സുരേന്ദ്രന്‍

IPL 2025: അവനെ ഇനി കൊല്‍ക്കത്തയ്ക്ക് വേണ്ട, അടുത്ത ലേലത്തില്‍ കൈവിടും, ഇങ്ങനെ പോയാല്‍ ശരിയാവില്ല, ടീമിന് ഒരു ഉപകാരവും ഇല്ലാത്തവനായി പോകരുത്