ട്വിറ്റർ വാക്ക്പോരിലെ പുതിയ താരങ്ങൾ മാക്സ്വെലും നിഷാമും, കാരണം ഡൽഹി രാജസ്ഥാൻ പോരാട്ടം തന്നെ

ട്വിറ്ററിലെ വാക്ക് പോരുകളും മറുപടികളും അവസാനിച്ചിട്ടില്ല. ഇപ്പോഴത്തെ താരങ്ങൾ മാക്‌സ്‌വെല്ലും, ജിമ്മി നിഷാമും ആണ്. വിവാദത്തിന് കാരണം വലിയ ചർച്ചയായ ഡൽഹി- രാജസ്ഥാൻ പ്രീമിയർ ലീഗ് മത്സരം തന്നെ. ആവേശകരമായ മത്സരത്തിൽ അവസാന ഓവർ എറിയുന്നതിന് തൊട്ട് മുമ്പ് വരെ രാജസ്ഥാൻ ക്യാമ്പ് വലിയ ജയം ഉറപ്പിച്ചതായിരുന്നു. എന്നാൽ വിട്ട് കൊടുക്കാൻ തയാറാകാതിരുന്ന റൂവ്മൻ പവൽ രാജസ്ഥാന്റെ ഓബദ് മക്കോയ്‌ക്കെതിരെ നടത്തിയ ആക്രമണമാണ് മത്സരം ആവേശകരമാക്കിയത്.

ആദ്യ മൂന്നു പന്തിൽ സിക്സർ നേടിയാണ് പവൽ മത്സരം ആവേശകരമാക്കിയത്. ഇതിൽ മൂന്നാം പന്ത് നോ ബോൾ ആയിരുന്നുവെന്ന് വാദിച്ച ഡൽഹി ക്യാമ്പ് രംഗത്ത് വന്നതോടെ മത്സരം കുറച്ച് നേരത്തേക്ക് നിർത്തി വച്ചു. അംപയർ നോബോൾ പരിശോധിക്കാൻ തയാറാകാതെ വന്നതോടെ ഡൽഹി നായകൻ ഋഷഭ് പന്ത് ബാറ്റർമാരെ തിരിച്ചുവിളിക്കാനും ശ്രമിച്ചു.

പന്തിന്റെ നിർദേശ പ്രകാരം അസിസ്റ്റന്റ് കോച്ച് പ്രവീൺ ആംറെ ഗ്രൗണ്ടിലേക്ക് ഇറങ്ങി. you cant send someone to the field, umpires decision is final എന്നാണ് കമന്ററി പാനലിൽ ഉള്ളവർ ആ സമയം പറഞ്ഞത്. പിന്നാലെ ഡൽഹി തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അനവധി ആളുകളാണ് എത്തിയത്. ഇന്ത്യൻ അമ്പയറുമാരുടെ നിലവാരക്കുറവ് ചർച്ച ആകുന്നതിനിടെ കമന്റുമായി എത്തിയിരിക്കുന്ന മാക്സ്വെല്ലാണ് പുതിയ വിവാദത്തിനു തിരി കൊളുത്തിയത്.

“ഇപ്പോഴിതാ, ഓസ്‌ട്രേലിയയുടെ ഗ്ലെൻ മാക്‌സ്‌വെൽ  ഉയർന്ന നോബോൾ പരിശോധിക്കാത്തതിന് അമ്പയർമാരെ പരിഹസിച്ചു. അതുകൊണ്ട് അമ്പയർമാർ “ഓരോ പന്തിലും ഫ്രണ്ട് ഫൂട്ടിനായി നോ ബോളുകൾ പരിശോധിക്കും, എന്നാൽ ഉയർന്ന ഫുൾ ടോസ് പരിശോധിക്കാൻ കഴിയുന്നില്ലേ? മനസിലാകുന്നില്ല- താരം കുറിച്ച്.

എന്നാൽ തന്റെ ടീമുമായി ബന്ധപ്പെട്ട സംഭവത്തിൽ ഉള്ള ഓസ്‌ട്രേലിയൻ സൂപ്പർ താരത്തിന്റെ കമന്റ് ഇഷ്ടപെടാതിരുന്ന ജിമ്മി നിഷാം – ‘അതാണോ ഫുൾ ടോസ് നോ ബോൾ, അത് അരക്കൊപ്പം പോലും വരിലലോ’

എന്തായാലും പ്രീമിയർ ലീഗിൽ മറ്റ്‌ ടീമുകളുടെ ഭാഗമായ താരങ്ങൾ ഇത്തരത്തിൽ അഭിപ്രായവുമായി എത്തുന്നതോടെ