ശാന്തസുന്ദരമായ സ്ലെഡ്ജിംഗ്; രോഹിത്തിന്‍റെയും ഗില്ലിന്‍റെയും 'വിശേഷങ്ങള്‍ തിരക്കി' ലബുഷെയ്ന്‍- വീഡിയോ

എതിരാളികളെ സ്ലെഡ്ജ് ചെയ്ത് വീഴ്ത്തുന്നതില്‍ വിരുതരാണ് ഓസ്ട്രേലിയ. സ്വന്തം നാട്ടിലാണ് കളിയെങ്കില്‍ അതിന് അല്‍പ്പം തീവ്രത കൂടുകയും ചെയ്യും. പ്രകോപിപ്പിച്ചും ഭയപ്പെടുത്തിയും മറ്റുമാണ് ഇതുവരെ ഓസീസ് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നെങ്കില്‍, പുതിയ താരങ്ങള്‍ പുതിയ അടവുമായി എത്തിയിരിക്കുകയാണ്.

തികച്ചും നിഷ്കളങ്കമെന്ന് തോന്നിപ്പിക്കും തരത്തില്‍ ചോദ്യങ്ങള്‍ ചോദിച്ച് എതിരാളികളുടെ ഏകാഗ്രത നഷ്ടപ്പെടുത്തുക എന്നതാണ് പുതിയ ഓസീസ് തന്ത്രം. ഒരു ശാന്തസുന്ദരമായ സ്ലെഡ്ജിംഗ്. സിഡ്‌നിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം മാര്‍നസ് ലബുഷെയ്ന്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത്തിന്റെയും ഗില്ലിന്റെയും അടുത്ത് ഈ അടവ് പയറ്റി.

IND vs AUS: What did you do in quarantine? Rohit Sharma ignores Labuschagne

ബാറ്റ്സ്മാന് അടുത്ത് ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുമ്പോഴാണ് ചോദ്യങ്ങള്‍ തൊടുത്ത് ലാബുഷെയ്‌ന്റെ സ്ലെഡ്ജിംഗ് ശ്രമം. നിന്റെ ഇഷ്ടപ്പെട്ട കളിക്കാരന്‍ ആരാണ്? എന്നാണ് ഗില്ലിന് നേരെ ലബുഷെയ്നില്‍ നിന്ന് വന്ന ചോദ്യങ്ങളില്‍ ഒന്ന്. അപകടകാരിയായ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനെതിരേ ഗില്‍ ശ്രദ്ധയോടെ ബാറ്റ് ചെയ്യവെയായിരുന്നു ലബുഷെയ്നിന്റെ ചോദ്യം.

ആരാണ് ഇഷ്‌ടതാരം ? ക്വാറന്റെെനിൽ എന്തായിരുന്നു പരിപാടി ? വേറിട്ടൊരു സ്ലെഡ്‌ജിങ്, വീഡിയോ- Marnus Labuschagne Sledging India vs Australia Test Gill and Rohit Sharma

ഈ ബോളിനു ശേഷം പറയാമെന്നായിരുന്നു ഗില്ലിന്റെ മറുപടി. പക്ഷെ ലബുഷെയ്ന്‍ വിട്ടില്ല. മല്‍സരശേഷം പറയുമോ? സച്ചിന്‍ ടെണ്ടുല്‍ക്കറാണോ? അല്ലെങ്കില്‍ വിരാട് കോഹ്‌ലിയാണോയെന്നും ലബുഷെയ്ന്‍ ചോദിക്കുന്നതായി മൈക്ക് സ്റ്റം്പിലൂടെ കേള്‍ക്കാം. പക്ഷെ ഗില്‍ ഇതിനോടു പ്രതികരിച്ചില്ല.

രോഹിത്തിനെയും ലബുഷെയ്ന്‍ വെറുതെ വിട്ടില്ല. ക്വാറന്റൈനില്‍ എന്ത് ചെയ്തു എന്നാണ് രോഹിത്തിനോട് ലാബുഷെയ്ന്‍ ചോദിച്ചത്. എന്നാല്‍ ചോദ്യത്തോട് മുഖം തിരിച്ച രോഹിത് അടുത്ത ഡെലിവറി നേരിടുന്നതിനായി ഒരുങ്ങി. ലബുഷെയ്‌നിന്റെ നൈസ് സ്ലെഡ്ജിംഗില്‍ ഏകാഗ്രത നഷ്ടപ്പെടാതെ ബാറ്റ് ചെയ്ത ഇന്ത്യയുടെ ഓപ്പണിഗ് സഖ്യം 70 റണ്‍സാണ് ഒന്നാം ഇന്നിംഗ്സില്‍ കൂട്ടിച്ചേര്‍ത്തത്. ഗില്‍ കരിയറിലെ തന്റെ ആദ്യ അര്‍ദ്ധ സെഞ്ച്വറിയും കണ്ടെത്തി.