ഞങ്ങളുടെ പഴയ ബുംറ എവിടെ? ഐപിഎൽ 2026-ൽ മുംബൈ ഇന്ത്യൻസും ലഖ്‌നൗ സൂപ്പർ ജയന്റ്‌സും തമ്മിലുള്ള ആവേശകരമായ പോരാട്ടത്തിനിടെ ആരാധകരെ ഞെട്ടിച്ച് ജസ്പ്രീത് ബുംറയുടെ ബോളിംഗ് പ്രകടനം തുടരുന്നു. സാധാരണയായി റൺസ് വിട്ടുകൊടുക്കാൻ മടികാണിക്കുന്ന ബുംറ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ഓപ്പണർമാരായ മിച്ചൽ മാർഷിന്റെയും നിക്കോളാസ് പൂരന്റെയും കടന്നാക്രമണത്തിന് മുന്നിൽ പതറുന്ന കാഴ്ചയാണ് കണ്ടത്.
ടോസ് നേടി ലഖ്‌നൗവിനെ ബാറ്റിംഗിന് അയച്ച മുംബൈയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. തന്റെ ആദ്യ ഓവർ എറിയാനെത്തിയ ബുംറയെ ലഖ്‌നൗ ബാറ്റർമാർ കൃത്യമായി ലക്ഷ്യം വെച്ചു. രണ്ട് ബൗണ്ടറിയടക്കം 10 റൺസാണ് ഈ ഓവറിൽ ബുംറ വഴങ്ങിയത്. രണ്ടാമത്തെ ഓവർ എറിയാൻ എത്തിയപ്പോൾ സ്ഥിതി കൂടുതൽ വഷളായി. തുടർച്ചയായ ബൗണ്ടറികൾ വഴങ്ങിയ ബുംറ ഈ ഓവറിൽ 15 റൺസാണ് വിട്ടുകൊടുത്തത്. ഇതോടെ വെറും 2 ഓവർ പിന്നിടുമ്പോൾ വിക്കറ്റൊന്നും നേടാതെ 31 റൺസ് എന്ന മോശം നിലയിലായി ബുംറയുടെ ബൗളിംഗ് ഫിഗർ.
Read more
ഈ ഇന്ത്യൻ പ്രീമിയർ ലീഗിൽ മോശം ഫോം തുടരുന്ന ബുംറ ഇതുവരെ 3 വിക്കറ്റുകൾ മാത്രമാണ് സീസണിൽ നേടിയത്. സാധാരണ പിശുക്കിന്റെ പേരിലും മികച്ച ബോളിങ് പ്രകടനത്തിന്റെ പേരിലുമൊക്കെ അറിയപ്പെടുന്ന ബുംറക്ക് ഇത് എന്താണ് പറ്റിയത് എന്നാണ് ആരാധകർ ചോദിക്കുന്നത്. സീസണിൽ ബുംറ തിളങ്ങാതെ പോയത് തന്നെയാണ് മുംബൈയുടെ പരാജയത്തിന്റെ കാരണമായി പറയുന്നത്.







