രോഹിതേ കാണു, സഞ്ജുവിന് കീഴിൽ ഇന്ത്യൻ ബൗളറുമാരുടെ അഴിഞ്ഞാട്ടം; ന്യൂസിലാന്റ് തകർന്നു

നായകൻ എന്ന നിലയിൽ ഉള്ള അരങ്ങേറ്റം സഞ്ജു മോശമാക്കിയില്ല. ബൗളറുമാരെ നല്ല രീതിയിൽ ഉപയോഗിച്ച് സഞ്ജു സാംസൺ എന്ന നായകൻ അഴിഞ്ഞാടിയപ്പോൾ ഇന്ത്യ എ ക്ക് കിവീസ് ടീമിനെതിരെ ആധിപത്യം. ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത സഞ്ജുവിന്റെ തീരുമാനത്തെ ശരി വെക്കുന്നതായിരുന്നു ഇന്ത്യൻ ബൗളറുമാരുടെ പ്രകടനം. ഒടുവിൽ വിവരം കിട്ടുമ്പോൾ 137 റൺസിന് 8 വിക്കറ്റ് എന്ന നിലയിലാണ് കിവീസ് ടീം.

ഇന്ത്യൻ പേസർമാരായ ശാർദുൽ താക്കൂറും കുൽദീപ് സെന്നും ന്യൂസിലൻഡിന്റെ ടോപ് ഓർഡറിനെ തകർത്തു. ഇന്ത്യ-എക്ക് വേണ്ടി ആദ്യ ഏകദിനത്തിൽ സെന്നും ഷാർദുലും 3 വിക്കറ്റ് വീതം വീഴ്ത്തി. കിവീസ് ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടിനായി മൈക്കൽ റിപ്പണും ജോ വാക്കറും പോരാടുകയാണ് ഒടുവിൽ വിവരം കിട്ടുമ്പോൾ.

ടി20 ലോകകപ്പ് നഷ്ടമായതിലുള്ള നിരാശ മറികടക്കാനാണ് സഞ്ജു സാംസൺ ഇപ്പോൾ ശ്രമിക്കുന്നത്. വിശ്വസനീയമായ മധ്യനിര ഓപ്‌ഷനാണ് അദ്ദേഹം, ഏകദിനത്തിൽ മികച്ച ഫോമിലാണ്. ക്യാപ്റ്റനെ കൂടാതെ രജത് പതിദാർ, റുതുരാജ് ഗെയ്‌ക്‌വാദ് എന്നിവരും മികച്ച പ്രകടനമാണ് നടത്തുന്നത്. ടെസ്റ്റ് പരമ്പരയിൽ ഇരുവരും സെഞ്ച്വറി അടിച്ചിരുന്നു.