എല്‍എല്‍സി 2023: ടൂര്‍ണമെന്റിലേക്ക് കൂടുതല്‍ ഇതിഹാസ താരങ്ങള്‍, പ്രഖ്യാപനമായി

ടൂര്‍ണമെന്റിന്റെ മൂന്നാം പതിപ്പിനായി ഒരു പുതിയ സെറ്റ് കളിക്കാരെ ഉള്‍പ്പെടുത്തിയതായി ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് (എല്‍എല്‍സി) പ്രഖ്യാപിച്ചു. നേരത്തെ സുരേഷ് റെയ്നയെയും ഹര്‍ഭജന്‍ സിംഗിനെയും ടീമില്‍ ഉള്‍പ്പെടുത്തിയ ഇന്ത്യ മഹാരാജാസ് മുരളി വിജയ്, സ്റ്റുവര്‍ട്ട് ബിന്നി എന്നിവരെയും കൂടി ഉള്‍പ്പെടുത്തി തങ്ങളുടെ ടീമിനെ കൂടുതല്‍ ശക്തമാക്കി. ഈ വര്‍ഷം ആദ്യമാണ് മുരളി വിജയ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

അതേസമയം, മുന്‍ പാകിസ്ഥാന്‍ ഫാസ്റ്റ് ബളര്‍മാരായ മുഹമ്മദ് ആമിറിനെയും സൊഹൈല്‍ തന്‍വീറിനെയും ഏഷ്യ ലയണ്‍സ് തങ്ങളുടെ പാളയത്തിലെത്തിച്ചു. മറുവശത്ത്, ഉദ്ഘാടന സീസണിലെ ടൈറ്റില്‍ ജേതാക്കളായ വേള്‍ഡ് ജയന്റ്സ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ പോള്‍ കോളിംഗ്വുഡിനെ ടീമില്‍ ഉള്‍പ്പെടുത്തി.

Read more

എല്‍എല്‍സി മാസ്റ്റേഴ്‌സിന്റെ മൂന്നാം പതിപ്പ് മാര്‍ച്ച് 10 മുതല്‍ ദോഹയില്‍ ആരംഭിക്കും. ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ മഹാരാജാസ് ഏഷ്യ ലയണ്‍സുമായി കൊമ്പുകോര്‍ക്കും.